താൾ:56E278.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

6. ഒരു വിചാരം പൂൎണ്ണമായി പറഞ്ഞറിയിപ്പാൻ തക്കവണ്ണം
വാക്കുകളെ ചേൎത്തുപറയുന്നതായാൽ, ആയതിന്നു വ്യാകരണ
ത്തിൽ വാക്യം എന്നു പറയുന്നു. വാക്യം എന്നുവെച്ചാൽ ഒരു
വിചാരം തികവായി പറയുന്നോന്നത്രെ.

ഉ-ം കുതിര എന്ന വാക്കു മാത്രം പറഞ്ഞാൽ, പൂൎണ്ണമായ ഒരു അൎത്ഥം ജനിക്കു
ന്നില്ല; കുതിരയെകൊണ്ടു നാം എന്തോ പറവാൻ വിചാരിക്കുന്നു എന്നോ,കുതിര
വല്ലതും ചെയ്‌വാൻ പോകുന്നു എന്നു നാം പറവാൻ വിചാരിക്കുന്നു എന്നോ തോന്നും;
എന്നാൽ ഓടുന്നു എന്ന വാക്കും ക്രടെ ചേൎത്തു പറയുന്നതിനാൽ അൎത്ഥം പൂൎണ്ണമാകുന്നു

7. നാം ഏതിനെക്കുറിച്ചു വിചാരിക്കുന്നുവോ അതിന്നു
ആഖ്യ എന്നും, ആ ആഖ്യയെക്കുറിച്ചു നാം എന്തു വിചാരിക്കു
ന്നുവോ അതിന്നു ആഖ്യാതം എന്നും, ഈ രണ്ടു പേരുകൾ
വ്യാകരണശാസ്ത്രത്തിൽ നടപ്പുണ്ടു.

ആകയാൽ ഒരു വാക്യത്തിൽ ചുരുങ്ങിയാൽ ആഖ്യ, ആഖ്യാ
തം എന്നീ രണ്ടു പദങ്ങൾ വേണം.

ഉ-ം. ഇടി മുഴങ്ങുന്നു, ജനങ്ങൾ പേടിക്കുന്നു ഇവയിൽ ഇടി,
ജനങ്ങൾ, ഈ രണ്ടും ആഖ്യകളും; മുഴങ്ങുന്നു, പേടിക്കുന്നു, ഈ രണ്ടും
ആഖ്യാതങ്ങളും ആകുന്നു.

ഗുരുനാഥൻ അമ്പുവിനെ ശിക്ഷിച്ചു ഈ വാക്യത്തിൽ ഗുരുനാ
ഥൻ എന്ന ആഖ്യയും ശിക്ഷിച്ച എന്ന ആഖ്യാതവും ക്രടാതെ ശിക്ഷയെ അനു
ഭവിക്കുന്ന അമ്പുവിനെ എന്ന ഒരു പദവും കാണണ്മാനുണ്ടു. ഇങ്ങിനെ ചില വാ
ക്യങ്ങളിൽ ആഖ്യാതം അനുഭവിപ്പിക്കുന്നതു കാണിക്കുന്ന ഒരു പദവും ക്രടെ ആവ
ശ്യമായി വരും. അതിനു കൎമ്മം എന്നു പേർ. അമ്പുവിനെ എന്നതു കൎമ്മം
ആകുന്നു.

അഭ്യാസം i. താഴേ എഴുതിയ വാക്യങ്ങളിലേ ആഖ്യകളെയും ആഖ്യാത
ങ്ങളെയും വെവ്വേറെ എഴുതികാണിക്ക.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/6&oldid=196550" എന്ന താളിൽനിന്ന് ശേഖരിച്ചത്