താൾ:56E278.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലയാള
വ്യാകരണസംഗ്രഹം.

I. വാക്യകാണ്ഡം.

1. വാക്കിന്റെ സ്വഭാവത്തെയും ലക്ഷണങ്ങളെയും കുറിച്ചു
വിവരിക്കുന്ന ശാസ്ത്രം വ്യാകരണം ആകുന്നു.

2. നമ്മുടെ വാക്കിന്നു മലയാളവാക്കു എന്നു പേർ.

3. നാം ഈ പുസ്തകത്തിൽനിന്നു പഠിക്കുന്നതു മലയാളവ്യാ
കരണം തന്നേ.

4. നാം വാക്കുകൊണ്ടു പറഞ്ഞറിയിക്കുന്നതു നമ്മുടെ ഉള്ളി
ലുള്ള വിചാരമാകുന്നു.

5. നാം വിചാരിക്കുമ്പോൾ വല്ലതിനെക്കുറിച്ചും വിചാരി
ക്കേണ്ടതാണെല്ലോ? അതുകൊണ്ടു എല്ലാ വിചാരത്തിലും രണ്ടു
കാൎയ്യങ്ങൾ അടങ്ങിയിരിക്കും; നാം ഏതിനെക്കുറിച്ചു വിചാരിക്കു
ന്നുവോ ആയതു ഒന്നു, അതിനെക്കുറിച്ചു നാം എന്തു വിചാരിക്കു
ന്നുവോ ആയതു മറ്റൊന്നു, ഇങ്ങിനെ രണ്ടു വക തന്നേ.

ഉ-ം. കുതിര ഓടുന്നു എന്നതിൽ കുതിര എന്ന ഒരു വാക്കു നാം ഇന്നതി
നെക്കുറിച്ചു വിചാരിക്കുന്നു എന്നും, ഓടുന്നു, എന്ന മറ്റേ വാക്കു നാം അതിനെക്കു
റിച്ചു വിചാരിക്കുന്നതു ഇന്നതു തന്നേ എന്നും കാണിക്കുന്നു.

1*

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/5&oldid=196547" എന്ന താളിൽനിന്ന് ശേഖരിച്ചത്