താൾ:56E278.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

ചില അക്ഷരങ്ങൾക്കു മറെറാരു അക്ഷരത്തിന്റെ സഹാ
യം കൂടാതെ ഉച്ചരിപ്പാൻ കഴിയും; ഈ വക അക്ഷരങ്ങൾക്കു
സ്വരങ്ങൾ എന്നു പേർ.

ഉ-ം. അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ
ഇവ പതിമൂന്നും സ്വരങ്ങൾ തന്നേ.

ശേഷം ക മുതൽ ഷ വരേ ഉള്ള അക്ഷരങ്ങളെ സ്വരങ്ങ
ളുടെ സഹായം കൂടാതെ ശബ്ദിപ്പാൻ പാടില്ല. അവെക്കു വ്യ
ഞ്ജനങ്ങൾ എന്നു പേർ.

59. സ്വരങ്ങളിൽ ആ, ഈ, ഊ, ഏ, ഐ, ഓ, ഔ
എന്നീ അക്ഷരങ്ങൾ നീട്ടി ഉച്ചരിക്കുന്നതുകൊണ്ടു ദീൎഘങ്ങൾ
എന്നും അ, ഇ, ഉ, ഋ, എ, ഒ എന്നീ അക്ഷരങ്ങൾ കുറുക്കി
ഉച്ചരിക്കകൊണ്ടു കുറിയവ എന്നൎത്ഥമുള്ള ഹ്രസ്വങ്ങൾ എന്നും
പേരുണ്ടു.

60. ക, ച, ട, ത, പ ഇവെക്കു കടുപ്പമുള്ളവ എന്നൎത്ഥമു
ള്ള ഖരങ്ങൾ എന്നു പേർ.

61. ഗ, ജ, ഡ, ദ, ബ, ഇവ ആ ഖരങ്ങളുടെ മൃദുക്കൾ
ആകുന്നു.

അഭ്യാസം xviii. ഹൃസ്വസ്വരങ്ങളും ദീൎഘസ്വരങ്ങളും ഖരങ്ങളും മൃദുക്കളും
ഇന്നിന്നവ എന്നു കാണിച്ചു മലയാള അക്ഷരമാല പട്ടികകളായി എഴുതുക.

62. മലയാളഭാഷയിൽ രണ്ടു ശബ്ദങ്ങൾ കൂടി വന്നാൽ ഉച്ചാ
രണത്താൽ ഒന്നാക്കിച്ചൊല്ലുന്നതു പതിവാകുന്നു. പ്രത്യ യങ്ങളെ
ചേൎക്കുന്നതിൽ ഇതു അധികം നടപ്പു.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/28&oldid=196623" എന്ന താളിൽനിന്ന് ശേഖരിച്ചത്