താൾ:56E278.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

57. വിശേഷണങ്ങൾ എപ്പോഴും ഒറ്റപ്പദങ്ങൾ ആകേണ
മെന്നില്ല; വാക്യങ്ങളും വിശേഷണങ്ങളായി നില്ക്കും.

ഉ-ം. എന്നെ കുത്തിയ കാളയെ വിറ്റു, നീ വിളിച്ചാൽ അവൻ വരും, എന്നെ
കൊന്നാലും ഞാൻ അവിടെ പോകയില്ല, പ്രതിയെ പിടിപ്പാൻ വാറണ്ടയച്ചു എന്നി
വയിൽ എന്നെ കുത്തിയ, നീ വിളിച്ചാൽ, എന്നെ കൊന്നാലും,
പ്രതിയെ പിടിപ്പാൻ എന്നിവ വിശേഷണങ്ങളായി നില്ക്കുന്ന വാക്യങ്ങൾ
തന്നേ.

ഇങ്ങനേ വിശേഷണങ്ങളായി നില്ക്കുന്ന വാക്യത്തിന്നു ഉപ
വാക്യം എന്നു പേർ.*

അഭ്യാസം xvii. താഴേ എഴുതിയ വാക്യങ്ങളിലുള്ള എല്ലാ ഉപവാക്യങ്ങളും
എടുത്തു അവ ഇന്നിന്ന ഉപവാക്യങ്ങൾ എന്നു പട്ടികയായെഴുതുക.

1. ഇതു എന്നെ കടിച്ച നായ് ആകുന്നു. 2. ഞാൻ സത്യം പറയാഞ്ഞാൽ എന്നെ
ശിക്ഷിക്കും 3. ചിലൎക്കുകൊടുത്താലും തൃപ്തിവരികയില്ല. 4. അവൻ എന്നെ വീ
ട്ടിൽ ചെല്ലുവാൻ പറഞ്ഞു. 5. ഇന്നലേ മരിച്ച കുട്ടി എന്റെ സഹോദരൻ ആകു
ന്നു. 6. ഗുരുനാഥൻ പോകുന്നതു ഞാൻ കണ്ടു. 7. കൂട്ടികൾ കാലത്തേ എഴുനീല്ക്ക
ണം. 8.ഞാൻ പോകുമ്പോൾ ഒരുത്തൻ എന്നെ വിളിച്ചു. 9.നീ വായിക്കുന്നതു
ഏതു പുസ്തകമാകുന്നു? 10. അവനെ അടിച്ചിട്ടു എന്തു ഫലമാകുന്നു?

III. അക്ഷരകാണ്ഡം.

58. മേല്പറഞ്ഞതിൽനിന്നു വാക്യങ്ങൾ പദങ്ങൾ കൊണ്ടു
ണ്ടാകുന്നു എന്നു കണ്ടുവല്ലോ. പദങ്ങളോ അക്ഷരങ്ങൾകൊ
ണ്ടുണ്ടാകുന്നു എന്നു നാം എഴുതുമ്പോൾ അറിയാം.

*സൂചിതം. പ്രധാനവാകൃത്തിലേ ആഖ്യയും ഉപവാക്യത്തിലേ ആഖ്യയും
ഒന്നായിരുന്നു കൂടാ, രണ്ടും വെവ്വേറേ ഉള്ളതായിരിക്കേണ്ടതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/27&oldid=196619" എന്ന താളിൽനിന്ന് ശേഖരിച്ചത്