താൾ:56E278.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

അഭ്യാസം xiii. താഴേ എഴുതിയ ക്രിയകളിൽ പൂൎണ്ണ ക്രിയകളെയും അപൂ
ൎണ്ണക്രിയകളെയും അവയുടെ പേരുകളെയും കാലങ്ങളെയും പട്ടികയായെഴുതുക.

1. കടിച്ച. 2. എടുക്കുമ്പോൾ. 3. പറയുന്നുണ്ടു. 4. വന്നുപോയാലും. 5. കണ്ടു
പിടിച്ചു. 6. മുറിക്കുന്നു.?7. തിന്മാൻ. 8. കിടന്നുറങ്ങി. 9. വരുന്നില്ല. 10. ഉണ്ണുന്നു.
11. വായിക്കുന്തോറും. 12. കൊടുത്തു. 13. തൂങ്ങിമരിച്ചു. 14. വില്പാൻ. 15. അറി
യുന്നുണ്ടു. 16. അയച്ചാൽ. 17. പോവോളം . 18. വരികിൽ. 19. പറയുന്ന ആൾ.
20. പറഞ്ഞുകേൾക്കിലും.

46. നാമം, ക്രിയ ഈ രണ്ടിന്റെയും ലക്ഷണങ്ങൾ കൂടിയുള്ള വേറൊരുവക പദം ഉണ്ടു.

ഉ-ം. ഞാൻ പോകയില്ല എന്നതിൽ പോക എന്നതു ഞാൻ എന്ന
ആഖ്യക്കുള്ള ക്രിയയും, ആ വാചകത്തിൽ തന്നെ ആയതു പ്രഥമ വിഭക്തിയിൽ
ഇല്ല എന്നതിനു ആഖ്യയായും നില്ക്കുന്നു. കാൎയ്യം അങ്ങനേ ആകയാൽ
എന്നതിലേ ആകയാൽ എന്നതു കാൎയ്യം എന്ന ആഖ്യെക്കു ക്രിയയായി നില്ക്കു
ന്നതല്ലാതെ ആയതു ത്രിതീയ വിഭക്തിയായും കാണുന്നു.

ഈ വക പദങ്ങൾക്കു ക്രിയാനാമങ്ങൾ എന്നു പേർ.

47. ചെയ്തവൻ, ചെയ്തവൾ, ചെയ്തതു, ചെയ്തവർ, ചെയ്തവർ, പോയവൻ,
പോയവൾ, പോയതു, പോയവർ, പോയവ ഇത്യാദികളിൽ കാണുന്ന പ്ര
കാരം ഒരുവക ക്രിയാനാമങ്ങൾ പല വിഭക്തിയിലും കാണുന്നതു
കൂടാതെ പുരുഷൻ ലിംഗം വചനം എന്നിവയും ഉള്ളതായി കാ
ണും; ഇവററിന്നു ക്രിയാപുരുഷനാമങ്ങൾ എന്നു പേർ.

ക്രിയാനാമം, ക്രിയാപുരുഷനാമം ഈ രണ്ടിന്നും ക്രിയാലക്ഷ
ണങ്ങൾ ഉള്ളതുകൊണ്ടു അപൂൎണ്ണ ക്രിയകളായി ചേൎത്തിരിക്കുന്നു.

48. അപൂൎണ്ണക്രിയകളും, അവയുടെ പൂൎണ്ണങ്ങളും, പ്രത്യയ
ങ്ങളും താഴേ പറഞ്ഞവ.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/22&oldid=196600" എന്ന താളിൽനിന്ന് ശേഖരിച്ചത്