താൾ:56E278.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

41. ഇങ്ങനേ പിൻവരുന്ന നാമത്താൽ പൂൎണ്ണമായ്വരുന്ന
അപൂൎണ്ണക്രിയെക്കു ശബ്ദന്യൂനം എന്നു പേർ.

കടിച്ച എന്ന ക്രിയ ഭൂതകാലമായതുകൊണ്ടു അതിനു ഭൂതശബ്ദ
ന്യൂനം എന്നു പേർ.

കടിക്കുന്നു, കടിക്കും എന്നിങ്ങിനെ വൎത്തമാനഭാവിശബ്ദന്യൂന
ങ്ങളും ഉണ്ടു. ആയതുകൊണ്ടു

42. ശബ്ദന്യൂനങ്ങൾ മൂന്നു വിധം: വൎത്തമാനം, ഭൂതം, ഭാവി.

43. നാമങ്ങൾകൊണ്ടു പൂൎണ്ണമാകുന്ന അപൂൎണ്ണക്രിയകൾ
അല്ലാതെ, ക്രിയകൾകൊണ്ടു പൂർണ്ണമാകുന്ന അപൂൎണ്ണക്രിയകളും
ഉണ്ടു.

ഉ-ം. അവൻ വരുന്നുണ്ടു, ഞാൻ വിട്ടുപോയി, നീ കളിപ്പാൻ വരുമോ. ഇവ
യിൽ വരുന്നു എന്ന വൎത്തമാനം പൂൎണ്ണമല്ല, അതു ഉണ്ടു എന്ന ക്രിയയാൽ പൂണ്ണ
മായി.

അപ്രകാരം വിട്ടു എന്ന ഭൂതം പോയി എന്ന ക്രിയയാലും, കളിപ്പാൻ
എന്ന ഭാവി വരും എന്ന ക്രിയയാലും പൂൎണ്ണമായി ഈ വിധം ഉള്ളവറ്റിന്നു
ക്രിയാന്യൂനം എന്നു പേർ. ആയതുകൊണ്ടു

44. ക്രിയാന്യൂനങ്ങൾ മൂന്നു വിധം: വൎത്തമാനം, ഭൂതം, ഭാവി.

45. കടിച്ചാൽ എന്നിങ്ങിനേ ഭൂതശബ്ദന്യൂനത്തോടു ആൽ പ്ര
ത്യയം കൂടേ ചേൎത്തതിനാൽ, സംഭാവന എന്ന ഒരു അപൂൎണ്ണക്രി
യാരൂപവും, കടിച്ചാലും എന്നിങ്ങിനേ ഈ സംഭാവനയോടു ഉം അ
വ്യയവും കൂടെ ചേൎത്തതിനാൽ, അനുവാദകം എന്ന മറെറാരു അപൂ
ൎണ്ണക്രിയാരൂപവും ജനിക്കുന്നതും ഉണ്ടു.*

*സൂചിതം. സംഭാവനെക്കും, അനുവാദകത്തിനും രണ്ടു രൂപങ്ങൾ ഉണ്ടു.
49 നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/21&oldid=196597" എന്ന താളിൽനിന്ന് ശേഖരിച്ചത്