താൾ:56E278.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

37. ഇപ്പോൾ നടക്കുന്നതിനെ കാണിക്കുന്നതിന്നു വൎത്തമാ
നകാലം എന്നും, കഴിഞ്ഞു പോയതിനെ കാണിക്കുന്നതിന്നു
ഭൂതകാലം എന്നും, വരുവാനുള്ളതിനെ കാണിക്കുന്നതിന്നു ഭാ
വികാലമെന്നും പേർ.

ഉ-ം. കൊടുക്കുന്നു എന്നതു വൎത്തമാനകാലം, കൊടുത്തു എന്നതു ഭൂതകാലം,
കൊടുക്കും എന്നതു ഭാവികാലം.

അഭ്യാസം x. താഴേ എഴുതിയ ക്രിയകളെ അവയുടെ കാലങ്ങൾ പ്രകാരം
പട്ടികകളായി എഴുതി കാണിക്ക.

1. എടുത്തു. 2. തെഴുക്കുന്നു. 3. ചൊല്ലി. 4. പറക്കും. 5. കണ്ടു. . ചേ
ൎക്കുന്നു. 7. തകൎത്തു. 8. പിടിച്ചു. 9. മടിക്കുന്നു. 10. വന്നു. 11. ശ്രമിച്ചു.
12. വളരും. 13. പോന്നു. 14. വീഴും. 15. വെപ്പു.16. തുള്ളി. 17. വളൎന്നു.
18. കേൾപ്പു. 19. ചുമന്നു. 20. പേടിക്കുന്നു. 21. തളരുന്നു. 22. തന്നു.

38. വത്തമാനകാലത്തെ കാണിപ്പാനായി ഉന്നു എന്ന പ്ര
ത്യയവും ഭൂതകാലത്തിനു ഇ, തു* എന്നീ പ്രത്യയങ്ങളും 1-ാം
ഭാവികാലത്തിനു ഉം എന്ന പ്രത്യയവും , 2-ാം ഭാവികാലത്തിന്നു
ഉ, ഊ എന്നീ പ്രത്യയങ്ങളും കാണാം.

*തു, ത്തു ആയും നൂ ആയും കാണുന്നതും,— ത്തു, ച്ചു ആയും ട്ടു ആയും
റ്റു ആയും മാറുന്നതും,— നൂ ന്നു ആയും ണ്ടു ആയും, ണു ആയും, ണ്ണു ആയും
ഞ്ഞു ആയും മാറുന്നതും ഉണ്ടു.

ഉ-ം. (വൎത്തമാനകാലം) കൊടുക്കുന്നു എന്നതിൽ ഉന്നു പ്രത്യയവും; (ഭൂത
കാലം) തൊഴുതു, കൊടുത്തു, വെന്തു, തച്ചു, വിട്ടു. വിറ്റു, വന്നു,
കണ്ടു, വീണു, പറഞ്ഞു എന്നിവയിൽ തു പ്രത്യയവും; വാങ്ങിഎന്നതിൽ
ഇ പ്രത്യയവും: (ഭാവികാലം) വാങ്ങും എന്നതിൽ ഉം പ്രത്യയവും; കൂടു, കേ
ൾക്കൂ, നടപ്പു എന്നതിൽ ഉ, ഊ എന്നീ പ്രത്യയങ്ങളും കാണും.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/19&oldid=196591" എന്ന താളിൽനിന്ന് ശേഖരിച്ചത്