താൾ:56E278.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

1. കൂൎമ്മബുദ്ധി. 2. രാമലക്ഷ്മണന്മാർ. 3, നൂറ്റെട്ടുകാതം. 4. ഏതൊരുത്തൻ.
5. അട്ടിക്കു. 6. രാജ്യഭാരം. 7. ഈ സ്ഥലം. 8. ചോറ്റുകറി. 9. പുറത്തേവാതിൽ.
10. വിശ്വവിശ്രുതൻ.

34. ചൂണ്ടു പേർ ഒരു സമാസം അല്ല. കാരണം അതിൽ
രണ്ടോ അധികമോ നാമങ്ങൾ ചേൎന്നിട്ടില്ല, ചൂണ്ടു പേരുണ്ടാക
ന്നതു ചൂണ്ടെഴുത്തുകളോടു ലിംഗവചനപ്രത്യയങ്ങൾ
മാത്രം ചേൎന്നിട്ടാകുന്നു.

ഉ-ം. അവൻ, ഇവൾ, ഇതു, അവർ എന്നിവറ്റിൽ അവൻ എന്നതു
അ എന്ന ചൂണ്ടുപേരോടു കൂടി അൻ എന്ന പുല്ലിംഗപ്രത്യയവും ഇവൾ എന്നതു
ഇ എന്ന ചൂണ്ടെഴുത്തോടു കൂടി അൾ എന്ന സ്ത്രീലിംഗപ്രത്യയവും ഇതു എന്നതു
ഇ എന്ന ചൂണ്ടുപേരോടു ക്രടി തു എന്ന നപുംസകപ്രത്യയവും, അവർ
എന്നതു അ എന്ന ചൂണ്ടെഴുത്തോടു കൂടി അർ എന്ന ബഹുവചനപ്രത്യയവും
മാത്രമേ ചേൎന്നിട്ടുള്ളു.

2. ക്രിയാധികാരം.

35. ഇന്ന ഒരു കൎത്താവു ഇന്ന ഒരു ക്രിയയെ ചെയ്യുന്നു എന്നു
നാം വിചാരിക്കുമ്പോൾ, ആയതു ഇന്ന ഒരു കാലത്തിലാണെന്നു
നാം വിചാരിക്കേണ്ടതാകുന്നു. ഒരുവൻ കൊടുക്കലിനെയോ, വാ
ങ്ങലിനെയോ കുറിച്ചു പറയുമ്പോൾ കൊടുക്കുന്നു എന്നാകട്ടെ,
കൊടുത്തു എന്നാകട്ടെ, കൊടുക്കും എന്നാകട്ടെ പറയേണ്ടി വരും,
ആയതുകൊണ്ടു ക്രിയെക്കു മുഖ്യമായിട്ടുള്ള ഭേദം കാലഭേദം തന്നെ.

36. കൊടുക്കുന്നു, കൊടുത്തു, കൊടുക്കും എന്നിങ്ങനേ കാലഭേദങ്ങൾ
മൂന്നു; ഇപ്പോൾ നടക്കുന്ന കാലം, കഴിഞ്ഞു പോയ കാലം,
വരുംകാലം.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/18&oldid=196589" എന്ന താളിൽനിന്ന് ശേഖരിച്ചത്