താൾ:56E278.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

28. സ്ത്രീയെ അറിയിക്കുന്നതു സ്ത്രീലിംഗം; ഇതിന്നു അൾ,
ത്തി, അ എന്നീ പ്രത്യയങ്ങൾ പലപ്പോഴും ചേൎന്നു കാണും.

ഉ-ം. തിയത്തി, മകൾ, അവൾ, ഇവൾ, ഭാൎയ്യ.

29. നപുംസകലിംഗം എന്നതു ആണും പെണ്ണും അല്ലാത്ത
തിനെയും കാൎയ്യബോധം ഇല്ലാത്തതിനെയും കാണിക്കുന്നതു
തന്നെ.

ഉ-ം. മരം, ബുദ്ധി, രാജ്യം, പക്ഷി.

30. നാം ഏതിനെ വിചാരിച്ചു പറയുന്നുവോ ആയതു പ്രഥ
മപുരുഷനും, നാം ആ വിചാരത്തെ ആരോടു പറയുന്നുവോ
ആ ആൾ മദ്ധ്യമപുരുഷനും, ആ പറയുന്ന നാം ഉത്തമപു
രുഷനും ആകുന്നു.

ഉ-ം. നിന്നോടു പറവാൻ അവൻ എന്നോടു പറഞ്ഞു. ഈ
വാക്യത്തിൽ അവൻ എന്നതു നാം ആരെ കുറിച്ചു പറയുന്നുവോ ആ ആളെ
കാണിക്കകൊണ്ടു, അവൻ എന്ന നാമം പ്രഥമപുരുഷൻ തന്നെ; നിന്നോടു
എന്നതു നാം ആരോടു പറയുന്നുവോ ആ ആളെ കാണിക്കുന്നതാകകൊണ്ടു ആയതു
മദ്ധ്യമപുരുഷനും എന്നോടു എന്നതു ആ പറയുന്ന ആളെ കാണിക്കുന്നതു
കൊണ്ടു ആയതു ഉത്തമപുരുഷനും ആകുന്നു.

അഭ്യാസം viii. താഴേ എഴുതിയ നാമങ്ങൾ ഏതേതു പുരുഷനെന്നും ലിംഗ
മെന്നും വചനമെന്നും പറക.

1. മകൻ, 2. അനുജത്തികൾ. 3. ഞങ്ങൾ. 4. സുന്ദരി. 5. അവൻ. 6. മകൾ.
7. നിങ്ങൾ. 8. പാൎവ്വതി. 9. ഭൎത്താവു. 10. ഭാൎയ്യ. 11. സഹോദരൻ. 12. പക്ഷി.
13. ഉത്സാഹം. 14. നിന്റെ.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/15&oldid=196580" എന്ന താളിൽനിന്ന് ശേഖരിച്ചത്