താൾ:56E238.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

വിച്ചു മരിച്ചാൽ അവന്നു ആ കുഞ്ഞാടായവൻ ത
ന്നെ സിംഹമായി കാണപ്പെടും.

ദൈവപുത്രനാകുന്ന ക്രിസ്തന്റെ നാമത്തെ സ്മ
രിച്ചാൽ പുണ്യം കിട്ടും എന്നു സത്യവേദത്തിൽ പറ
ഞ്ഞിട്ടില്ല. അവനിൽ വിശ്വസിക്കുന്നവൎക്കു ഏവ
ൎക്കും നിത്യജീവൻ ഉണ്ടു എന്നാകുന്നു പറഞ്ഞിരിക്കു
ന്നതു.

നാം ഇതുവരെ ഹിന്തുമതക്കാർ ദൈവാവതാരം
എന്നുവെച്ചു ആരാധിക്കുന്ന കൃഷ്ണനെയും, ക്രിസ്തു മത
ക്കാർ ദൈവത്തിന്റെ ഏകസത്യാവതാരം എന്നു
വെച്ച ആരാധിക്കുന്ന ക്രിസ്തനെയും ഒത്തുനോക്കി
പരിശോധന കഴിച്ചുവല്ലൊ. ആകയാൽ ഈ
പുസ്തകത്തിന്റെ ഉദ്ദേശം ഏതാനും സാധിച്ചുക
ഴിഞ്ഞു.

കൃഷ്ണാവതാരത്തിന്റെ സംഗതികളെ, ഉത്ഭവം മു
തൽ അന്ത്യം വരെ ക്രിസ്താവതാരത്തോടു ഒപ്പിച്ചു
നോക്കിയിരിക്കുന്നു. ഹിന്തുമതക്കാരുടെ ആധാരഗ്ര
ന്ഥങ്ങളിൽനിന്നു ഉള്ളതുപോലെ എടുത്തു അവയെ
ക്രിസ്തീയശാസ്ത്രങ്ങളിൽ പറഞ്ഞ വചനങ്ങൾക്കു എ
തിരെ വെച്ചിരിക്കുന്നു. അതുകൊണ്ടു രണ്ടു വസ്തുക്ക
ളെ ഒത്തുനോക്കി മാറ്ററിവാനുള്ള ബുദ്ധിപ്രാപ്തി ദൈ
വത്തിൽനിന്നു ലഭിച്ചിട്ടുള്ളവർ ഇവിടെ അതിനെ
ഉപയോഗിക്കേണ്ടതാകുന്നു. ഒരുവൻ അങ്ങാടിയിൽ
പോയി വസ്ത്രങ്ങളെയോ ലോഹരത്നാദികളെയോ വി
ല കൊടുത്തു വാങ്ങുമ്പോൾ അവയെ നന്നായി പ
രീക്ഷിച്ചു നോക്കുന്നില്ലയോ? ഇപ്പോൾ മേല്പറഞ്ഞ
രണ്ടു ഭാവതാരങ്ങൾ നിങ്ങളുടെ മുമ്പാകെ ഇരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/71&oldid=197657" എന്ന താളിൽനിന്ന് ശേഖരിച്ചത്