താൾ:56E238.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

ന്നു ഇതു. ഇതു ഒരു സൽഗുണസൂചകമോ? ഇതു
കൂടാതെ മുരാരി, കംസാരി എന്നിത്യാദി നാമങ്ങൾ
പാപത്താൽ ഭാരപ്പെട്ടു വലയുന്ന പാപിക്കു യാതൊ
രിക്കലും ആശ്വാസം വരുത്തുകയില്ല.

എന്നാൽ ക്രിസ്തുവിന്റെ നാമങ്ങൾ അപ്രകാര
മുള്ളവയല്ല. ക്രിസ്തന്റെ നാമങ്ങളിൽനിന്നു അവ
ന്റെ ദിവ്യഗുണവും ശക്തിയും വിളങ്ങുന്നു. അവ
യാൽ തന്നെ അവനിൽ വിശ്വസിക്കുന്നവൎക്കു എല്ലാം
പ്രത്യാശയും സന്തോഷവും ഭാഗ്യവും സമാധാനവും
ലഭിക്കുന്നു. നീതിക്കായി വിശക്കുന്നവൎക്കു അവൻ
“ജീവൻ അപ്പം’’ അജ്ഞാനത്തിൽ മുങ്ങിക്കിടക്കു
ന്നവൎക്കു അവൻ “ലോകത്തിന്റെെ വെളിച്ചം” പാപ
ത്താൽ വലയുന്നവന്നു ക്രിസ്തു “സമാധാനം’’ ആയി
രിക്കുന്നു. പാപം നിമിത്തമുള്ള ദൈവകോപത്തിൽ
നിന്നു രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവന്നു “സങ്കേ
തവും അഭയസ്ഥാനവും’’ ആയിരിക്കുന്നു. പാപിക
ളെ ചേൎത്തുകൊള്ളുവാൻ ആരും ഇല്ലെങ്കിൽ ഇതാ
ക്രിസ്തൻ “പാപികളുടെ സ്നേഹിതൻ” എന്ന പേ
രോടെ അണഞ്ഞു വരുന്നു. നാം വിശുദ്ധിയിൽ നട
പ്പാൻ അവൻ നമുക്കു തക്ക “മാതൃക’’ ആയിരിക്കുന്നു.
വല്ലവനും യാഗാദി ബലികൎമ്മങ്ങളാലും ദേഹദണ്ഡ
ങ്ങളാലും പാപങ്ങളെ പോക്കുവാൻ ശ്രമിച്ചിട്ടും സാ
ധിച്ചില്ല എന്നു അനുഭവിക്കുന്നെങ്കിൽ അപ്രകാരമു
ള്ളവർ “ലോകത്തിന്റെ പാപത്തെ ചുമന്നു നീക്കി
യിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായവനെ’’ സ്മ
രിച്ചു കൊള്ളട്ടെ. എന്നാൽ ഒരുത്തൻ മാനസാന്ത
രപ്പെടാതെ അന്ത്യത്തോളം പാപത്തിൽ തന്നെ ജീ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/70&oldid=197656" എന്ന താളിൽനിന്ന് ശേഖരിച്ചത്