താൾ:56E238.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

ങ്ങളല്ല. ഇപ്രകാരമുള്ള പേരുകൾ വേറെയും പല
ൎക്കും ഇടാമല്ലൊ. നാം മീതെ കാണിച്ച കൃഷ്ണന്റെ
നാമാവലി മിക്കവാറും ഇപ്രകാരമുള്ളവയാകുന്നു.
അവയിൽ യാതൊരു വിശേഷതയും കാണ്മാൻ ഇല്ല.
അവയെ സ്മരിക്കുന്നതിനാൽ പാപിയായ മനുഷ്യന്നു
യാതൊരു പ്രയോജനവും ഇല്ല. വൈഷ്ണവർ കൃഷ്ണ
ന്നു കൊടുത്ത വിഷ്ണുവിന്റെ നാമങ്ങളാൽ പോലും
ദൈവഗുണങ്ങൾ ഒട്ടും വിളങ്ങുന്നില്ല. നിരാകാരനാ
യ ദൈവത്തിന്നു ചതുർഭുജങ്ങൾ ഉണ്ടു എന്നും അവൻ
ഒരു ഗരുഡന്റെ പുറത്തു കുത്തിരിക്കുന്നു എന്നും മററും
പറയുന്നതിനാൽ ദൈവത്തെ അപമാനിക്കുകയല്ല
യോ ചെയ്യുന്നതു. ജനാൎദ്ദനൻ, അച്ചുതൻ എന്നിത്യാ
ദി പേരുകൾ കൃഷ്ണന്നു വിളിച്ചെങ്കിലും ഈ പേരുകൾ
അവന്നു ലേശം പോലും കൊള്ളുന്നില്ല എന്നു അവ
ന്റെ ചരിത്രം വായിക്കുന്നവർ സമ്മതിക്കേണ്ടിവരും.
കൃഷ്ണന്റെ ഭക്തന്മാർ സാധാരണയായി സ്നേഹിക്കു
ന്നതും സ്മരിക്കുന്നതും ആയ പേരുകൾ; ഗോപാല
കൃഷ്ണൻ, രാഥാകാന്തൻ, ഗോപീനാഥൻ, രാഥാകൃ
ഷ്ണൻ എന്നിത്യാദിയാകുന്നു. ഈ നാമങ്ങളാൽ കൃഷ്ണ
നെ സ്മരിക്കുന്നവൎക്കു അവൻ പശുക്കളെ മേച്ചവനും
രാഥയുടെ പ്രിയനും, ഗോപികളുടെ നാഥനും ആ
യിരുന്നു എന്നല്ലാതെ മറ്റൊരു ബോധവും ഉദിച്ചു
വരുവാൻ സംഗതിയില്ല; വരികയുമില്ല. ദാമോദരൻ
എന്ന നാമത്തിൽനിന്നു എന്തൊരു ദിവ്യഗുണമാകു
ന്നു വിളങ്ങിവരുന്നതു എന്നു ഓൎത്തു നോക്കുവിൻ! ചെ
റുപ്പത്തിലെ ദുശ്ശീലം നിമിത്തം അമ്മ അവനെ കയ
റുകൊണ്ടു കെട്ടിയതിനാൽ അവന്നു വന്ന പേരാകു

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/69&oldid=197655" എന്ന താളിൽനിന്ന് ശേഖരിച്ചത്