താൾ:56E238.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

ഷത്തോടെ നിത്യവും ദൈവത്തെ സേവിപ്പാന്തക്ക
വണ്ണം ഉയിൎത്തെഴുന്നീല്ക്കും. വായനക്കാരായ ബുദ്ധി
മത്തുകൾ കൃഷ്ണന്റെയും ക്രിസ്തന്റെയും വാക്കുക
ളിൽ നിന്നു, സത്യോപദേശവും നിത്യജീവന്റെ മൊ
ഴികളും, ആരുടെ വക്കൽ ആകുന്നു ഉള്ളതെന്നു കണ്ടു
പിടിച്ചു അതിന്നനുസാരമായി ജീവിച്ചു, ആത്മരക്ഷ
പ്രാപിച്ചു കൊള്ളേണം. എന്തുകൊണ്ടെന്നാൽ: “ഒരു
മനുഷ്യൻ സൎവ്വ ലോകം നേടിയാലും തന്റെെ ആത്മാ
വിന്നു നഷ്ടം വന്നാൽ അവന്നു എന്തു പ്രയോജനം’’?

IX.
കൃഷ്ണന്റെ നാമങ്ങൾ.
IX.
ക്രിസ്തന്റെ നാമങ്ങൾ.
1. വിഷ്ണുവിന്റെ നാമങ്ങൾ
കൃഷ്ണന്നു കൊടുക്കപ്പെട്ടിരിക്കുന്നു.
ഏവയെന്നാൽ:
പുരുഷോത്തമൻ (പുരുഷന്മാ
രിൽ വെച്ചു ഉത്തമൻ).
ചതുർഭുജൻ (നാലു കൈകൾ
ഉള്ളവൻ).
ഹരി (ഹരണം ചെയ്യുന്ന
വൻ).
ഗരുഡദ്ധ്വജൻ (ഗരുഡൻ
കൊടിക്കൂറയായിട്ടുള്ളവൻ).
1. സത്യവേദത്തിൽ ക്രിസ്ത
ന്നു ദൈവനാമങ്ങൾ കൊടുക്ക
പ്പെട്ടിരിക്കുന്നു. ഏവയെന്നാൽ:
യഹോവ. നിത്യപിതാവു.
ദൈവം ആയിരിക്കുന്നവൻ.
2. കൃഷ്ണന്റെ വംശസൂചക
നാമം:
യാദവൻ, യദുനാഥൻ.
2. ക്രിസ്തന്റെ ദിവ്യസ്വഭാ
വസൂചകമായ നാമങ്ങൾ:
യഹോവയുടെ ദൂതൻ. അതി
ശയമുള്ളവൻ. അനാദിയായ
വൻ. വചനം. ജ്ഞാനം. ആ
ലോചനക്കാരൻ. ദൈവപുത്രൻ.
ഇമ്മാനുവേൽ (ദൈവം നമ്മോ
ടു കൂടെ).
3. മാതാപിതാക്കന്മാരെ സം
ബന്ധിച്ചുള്ള നാമങ്ങൾ:
3. ക്രിസ്തന്റെ അവതാര
"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/66&oldid=197652" എന്ന താളിൽനിന്ന് ശേഖരിച്ചത്