താൾ:56E238.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

മാൎക്കു കൊടുത്ത ഉപദേശം ഇപ്രകാരമുള്ളതായി
രുന്നു.

ക്രിസ്തുവിന്റെ ഉപദേശം ഇപ്രകാരമുള്ളതല്ല.
അവൻ ദുഃഖിതയായ ആ സ്ത്രീയോടു, “നിന്റെ സ
ഹോദരൻ ഉയിൎത്തെഴുന്നീല്ക്കും’’ എന്നു പറഞ്ഞു.
ഈ വാക്കുകൊണ്ടു, എല്ലാമനുഷ്യരും ഒടുക്കത്തെ ന്യാ
യവിധി ദിവസത്തിൽ മരിച്ചവരിൽനിന്നു ഉയിൎത്തഴു
ന്നീല്ക്കും എന്നും നിന്റെ സഹോദരനെ, ഇപ്പോൾ
തന്നെ ഉയിൎപ്പിപ്പാൻ ഞാൻ ശക്തനാകുന്നു എന്നും
ഉള്ള, രണ്ടു സംഗതികളെ സൂചിപ്പിച്ചു. പിന്നെ
തന്റെ ശക്തിയെ വെളിപ്പെടുത്തി, മരിച്ചവനെ ഉയി
ൎപ്പിക്കയും ചെയ്തു. അതുകൊണ്ടു തന്റെ ധൎമ്മം മര
ണ നാഴികയിലും കൂടെ, മനുഷ്യന്നു പ്രത്യാശയെയും,
സമാധാനത്തെയും കൊടുക്കുന്നതാകുന്നു എന്നു വിള
ങ്ങിച്ചു. ഒരുവൻ ഉള്ളവണ്ണം, കൎത്താവായ യേശു
വിൽ വിശ്വസിച്ചു, സത്യമാൎഗ്ഗത്തിൽ നടന്നാൽ, അ
വൻ മരണത്തെ ഭയപ്പെടാതെ ധൈയ്യത്തോടെ,
ഹേ, മരണമേ! നിൻ വിഷമുൾ എവിടെ? പാതാ
ളമേ! നിന്റെ ജയം എവിടെ?’’ എന്നു വീരവാദം
ചെയ്വാൻ ശക്തനായ്തീരും. എന്തുകൊണ്ടെന്നാൽ,
യേശു ക്രിസ്തുവിൽ വിശ്വസിക്കാതെ, പാപങ്ങളിൽ
തന്നെ മരിക്കുന്നവൎക്കു ഉണ്ടാകുന്ന നരകഭയം അവൎക്കു
ണ്ടാകയില്ല. വിശ്വാസികൾ ഈ ശരീരത്തിൽ നിന്നു
പിരിഞ്ഞ ഉടനെ, സകല കഷ്ടങ്ങളിൽനിന്നും ഒഴി
ഞ്ഞു വിശ്രമിക്കുന്നു. അവർ ജീവങ്കലേക്കു ചെല്ലുന്ന
വഴിയിൽ നടന്നതു കൊണ്ടു, അന്ത്യന്യായവിധി ദിവ
സത്തിൽ തേജസ്സുള്ള ശരീരത്തോടു കൂടെ, സന്തോ
6

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/65&oldid=197651" എന്ന താളിൽനിന്ന് ശേഖരിച്ചത്