താൾ:56E238.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

അവ സിംഹാദി ദുഷ്ടജന്തുക്കളു
ടെ രൂപം ധരിച്ചു അവരെ നശി
പ്പിക്കും. ആകയാൽ പൎവ്വതത്തെ
പൂജിച്ചു അതിന്നു യാഗം കഴിക്കു
കയാകുന്നു യോഗ്യത. ഇന്ദ്രനെ
നാം സേവിക്കുന്നതു എന്തിന്നു?
പശുക്കളും പൎവ്വതവും അത്രെ
നമ്മുടെ ദൈവം. ബ്രാഹ്മണർ
പ്രാൎത്ഥനയെ ഭജിക്കുന്നു. കൃഷി
ക്കാർ തങ്ങളുടെ വിളയെയും ന
രിമുതലായവയുടെ ചിഹ്നങ്ങളെ
യും പൂജിക്കുന്നു. അങ്ങിനെയാ
യാൽ വനങ്ങളിലും പൎവ്വതങ്ങളി
ലും പശുക്കളെ മേയ്ക്കുന്നവരായ
നാം പൎവ്വതത്തെയും പശുക്കളെ
യും പൂജിക്കേണ്ടതു ന്യായമല്ല
യൊ? എന്നു പറഞ്ഞു

നന്ദനും, ശേഷം ഗോപന്മാ
രും കൃഷ്ണന്റെ ഈ പ്രസംഗം
കേട്ടിട്ടു, അവനോടു “നീ പറ
ഞ്ഞതു കാൎയ്യം തന്നെ. അതുകൊ
ണ്ടു നിന്റെ വാക്കു പോലെ ഞ
ങ്ങളും ചെയ്യാം” എന്നു പറഞ്ഞു.
ഗോപന്മാരെല്ലാവരും പൎവ്വത
ത്തെ പൂജിച്ചു. അതിന്നു പാലും
വെണ്ണയും മാംസവും മറ്റും അൎപ്പിച്ചു.
അപ്പോൾ മായയുള്ള കൃ
ഷ്ണൻ ഗോവൎദ്ധനം എന്ന പൎവ്വത
ത്തിന്മേൽ കയറി ഞാൻ തന്നെ
ആ പൎവ്വതമാകുന്നു എന്നു ചൊല്ലി
ക്കൊണ്ടു അതിന്നു അൎപ്പിച്ചിരുന്ന
എല്ലാമാംസത്തെയും തിന്നു കള
ഞ്ഞു; “മാംസഞ്ചമായക കൃഷ്ണോ
ഗിരിംഭൂത്വാ സമശ്നുതെ” ഒടു
വിൽ തന്റെ സ്വന്തരൂപത്തോടു
കൂടെ എല്ലാ ഗോപന്മാരുമായി

ന്നു സ്ത്രീ പറഞ്ഞാറെ, യേശു:
“എനിക്കു ഭൎത്താവില്ല എന്നു നീ
പറഞ്ഞുതു നന്നു. എന്തെന്നാൽ
നിണക്കു അഞ്ചു ഭൎത്താക്കന്മാർ
ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ള
വൻ നിന്റെ ഭൎത്താവു അല്ല;
ഇതു നീ പറഞ്ഞതു സത്യം ത
ന്നെ” എന്നു പറഞ്ഞു. സ്ത്രീ അ
വനോടു “കൎത്താവെ! നീ ഒരു
പ്രവാചകൻ എന്നു ഞാൻ കാ
ണുന്നു. ഞങ്ങളുടെ പിതാക്കന്മാർ
ഈ മലയിൽ കുമ്പിട്ടുവന്നു; കു
മ്പിടേണ്ടുന്ന സ്ഥലം യരുശലേ
മിൽ ആകുന്നു എന്നു നിങ്ങൾ
ചൊല്ലുന്നു”. എന്നു പറഞ്ഞാറെ,
യേശു അവളോടു പറയുന്നതു:
“സ്ത്രീയെ എന്നെ വിശ്വസിക്ക,
നിങ്ങൾ പിതാവിനെ കുമ്പിടു
ന്നതു ഈ മലമേൽ എന്നില്ല യരു
ശലേമിൽ എന്നും ഇല്ല എന്നുള്ള
കാലം വരുന്നു; നിങ്ങൾ അറിയാ
ത്തതിനെ കുമ്പിടുന്നു, ഞങ്ങളൊ
അറിയുന്നതിനെ കുമ്പിടുന്നു.
രക്ഷ യഹൂദരിൽ നിന്നാകുന്നു
വല്ലൊ. എങ്കിലും സത്യനമസ്കാ
രികൾ പിതാവിനെ ആത്മാവി
ലും സത്യത്തിലും കുമ്പിടുന്ന നാഴി
ക വരുന്നു. ഈ പ്പോൾ തന്നെ
യും ആകുന്നു. തന്നെ നമസ്കരി
ക്കുന്നവരായിട്ടു ഇങ്ങിനെത്തവ
രെയല്ലൊ പിതാവു അന്വേഷി
ക്കുന്നു. ദൈവം ആത്മാവാകുന്നു
അവനെ കുമ്പിടുന്നവർ ആത്മാ
വിലും സത്യത്തിലും കുമ്പിടുകയും
വേണം”. സ്ത്രീ അവനോടു:
“ക്രിസ്തു എന്നു പറയുന്ന മശീഹ
വരുന്നു എന്നു ഞാൻ അറിയുന്നു
"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/60&oldid=197646" എന്ന താളിൽനിന്ന് ശേഖരിച്ചത്