താൾ:56E238.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

ഞ്ഞിട്ടു നമുക്കു ധാന്യം തരുന്നു.
പിന്നെ ആ ധാന്യം കൊണ്ടാകു
ന്നു ശരീരികളായ നാം എല്ലാവ
രും ജീവിക്കുന്നതു. നാം ധാന്യ
ത്താലും വെള്ളത്താലും ദേവന്മാ
രെ സന്തോഷിപ്പിക്കുന്നതുകൊ
ണ്ടു നമ്മുടെ പശുക്കൾ പ്രസവി
ക്കുന്നു. ഇവയൊ പാൽ തരുന്നു.
ജലദാതാവാകുന്ന ഇന്ദ്രൻ സൂൎയ്യ
രശ്മികളാൽ ഭൂമിയുടെ പാൽ കു
ടിച്ച ശേഷം മുഴുലോക പോഷ
ണത്തിന്നായി വീണ്ടും അതിനെ
ഭൂമിയിലേക്കു അയച്ചു തരുന്നു.
ഇതു ഹേതുവായിട്ടു എല്ലാ ഭൂരാജാ
ക്കന്മാരും വൎഷം കഴിഞ്ഞ ശഷം
ഇന്ദ്രന്നു ആഘോഷത്തോടെ യാ
ഗം കഴിച്ചു വരുന്നു” എന്നു പ
റഞ്ഞു.

ഇതു കേട്ടിട്ടു കൃഷ്ണൻ നന്ദ
നോടു: നാം ഭൂമിയിൽ കൃഷിവ്യാ
പാരങ്ങൾ ചെയ്യുന്നവരല്ല. ന
മ്മുടെ വാസം വനങ്ങളിൽ ആ
കുന്നുവല്ലൊ. നമ്മുടെ ദേവത
പശു അത്രെ. നാം ഉപജീവി
ക്കുന്നതു പശുക്കളെ കൊണ്ടല്ല
യൊ? ഏതു കൊണ്ടു ഒരുവൻ ജീ
വിക്കുന്നുവോ അതു തന്നെ അ
വന്റെ ദൈവം. അവൻ അ
തിനെയാകുന്നു പൂജിക്കേണ്ടതു.
അതിൽ നിന്നല്ലൊ അവന്നു മം
ഗല്യംഭവിക്കുന്നതു. ഈ പൎവ്വ
തത്തിൽ നാനാദേവതകൾ പല
വിധ രൂപം ധരിച്ചും കൊണ്ടു
യഥേഷ്ടം ഈ വനത്തിൽ സഞ്ച
രിക്കുന്നുണ്ടു. ഈ വനങ്ങളിൽ
വസിക്കുന്ന നിവാസികളോടു
അവക്കു കോപം ഉണ്ടാകുമ്പോൾ,

പെരുമാറ്റം ഇല്ലായ്കയാൽ, “യ
ഹൂദനായ നീ ശമൎയ്യക്കാരിയായ
എന്നോടു, കുടിപ്പാൻ ചോദിക്കു
ന്നതു എന്തു?” എന്നു പറഞ്ഞു.
യേശു ഉത്തരമായി അവളോടു:
നീ ദൈവത്തിന്റെ ദാനത്തെ
യും നിന്നോടു കുടിപ്പാൻ തരിക
എന്നു ചോദിക്കുന്നവൻ ഇന്നവൻ
എന്നതിനെയും അറിഞ്ഞിരുന്നെ
ങ്കിൽ, നീ അവനോടു ചോദി
ക്കയും, അവൻ ജീവനുള്ള വെ
ള്ളം നിനക്കു തരികയും ചെയ്യു
മായിരുന്നു. സ്ത്രീ അവനോടു
പറയുന്നു: “കൎത്താവെ നിനക്കു
പാള ഇല്ല കിണറും ആഴമുള്ള
തല്ലൊ പിന്നെ ജീവനുള്ള വെ
ള്ളം നിനക്കു എവിടെനിന്നുള്ളു?”
എന്നു പറഞ്ഞതിന്നു യേശു, അ
വളോടു: “ഈ വെള്ളത്തിൽനി
ന്നു കുടിക്കുന്നവന്നു എല്ലാം പി
ന്നെയും ദാഹിക്കും; ഞാൻ കൊടു
ക്കുന്ന വെള്ളത്തിൽനിന്നു, ആ
രെങ്കിലും, കുടിച്ചാലൊ എന്നേ
ക്കും ദാഹിക്കയില്ല. ഞാൻ കൊടു
ക്കുന്ന വെള്ളം അവനിൽ നിത്യ
ജീവങ്കലേക്കു പൊങ്ങിവരുന്ന
വെള്ളത്തിന്റെ ഉറവായ്തീരും”
എന്നു പറഞ്ഞു. സ്ത്രീ അവനോ
ടു “കൎത്താവെ! എനിക്കു ദാഹി
ക്കയും ഞാൻ ഇവിടെ കോരു
വാൻ വരികയും ചെയ്യാതിരി
പ്പാൻ ആ വെള്ളം എനിക്കു ത
രിക” എന്നു പറഞ്ഞു. അപ്പോൾ
യേശു അവളോടു “പോയി നി
ന്റെ ഭൎത്താവിനെ ഇങ്ങു വിളി
ച്ചുകൊണ്ടു വരിക” എന്നു പറ
ഞ്ഞു. എനിക്കു ഭൎത്താവില്ല എ
"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/59&oldid=197645" എന്ന താളിൽനിന്ന് ശേഖരിച്ചത്