താൾ:56E238.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

പറഞ്ഞിരിക്കുന്നു. എന്നാൽ മ
റ്റൊരുസ്ഥലത്തിൽ “അവന്റെ
ശവം അഗ്നിയിലാകട്ടെ മണ്ണിലാ
കട്ടേ ചേരാതെ പശു പുഴുക്കൾ
മുതലായവ തിന്നുകളഞ്ഞു” എ
ന്നും പറഞ്ഞിരിക്കുന്നു, പിന്നെ
അവന്റെ രൂപമാകുന്നു കാലും
കയ്യും ഇല്ലാത്ത ജഗന്നാഥൻ ആ
യിത്തീൎന്നതു. കൃഷ്ണന്റെ ഭാൎയ്യ
മാരിൽ അഷ്ടപത്നിമാർ അവ
ന്റെ ശവത്തോടു കൂടെ സഹ
ഗമനമായിരിക്കുന്നു (വി. പുരാ.)
എന്നാൽ മഹാഭാരതത്തിൽ അ
വർ എല്ലാവരും ഒന്നാമതു ഇന്ദ്ര
പ്രസ്തത്തിൽ പോയി, അവരിൽ
നാലു പേർ ഗോക്കളായി തീൎന്നു.
ശേഷം സത്യഭാമ മുതലായ ഭാൎയ്യ
മാർ വനത്തിൽ തപസ്സിന്നു പോ
യി. ഉഗ്രസേനൻ, ദേവകി, രോ
ഹിണി മുതലായവർ അഗ്നിപ്ര
വേശം ചെയ്തു മരിച്ചുകളഞ്ഞു എ
ന്നും മറ്റും വായിക്കുന്നു. കൃഷ്ണൻ
മരിച്ചന്നു തന്നെ കലി ഭൂമിയിൽ
ഇറങ്ങിവന്നു. സമുദ്രം പൊങ്ങി
ദ്വാരകയെ വെള്ളം കൊണ്ടു മുക്കി
ക്കളഞ്ഞു. അൎജ്ജുനൻ കൃഷ്ണന്റെ
ഭാൎയ്യമാരെ ആശ്വസിപ്പിച്ചുംകൊ
ണ്ടു അവരോടു കൂടെ ഹസ്തിനാ
പുരത്തിലേക്കു പോകുമ്പോൾ, വ
ഴിയിൽ വെച്ചു കള്ളന്മാർ വന്നു
അവന്റെ ധനത്തെയും പതി
നാറായിരത്തെട്ടു ഗോപസ്ത്രീക
ളെയും കവൎന്നുകൊണ്ടു പോയി.
അൎജ്ജുനന്നു യുദ്ധം ചെയ്വാൻ ശ
ക്തിയില്ലായ്കയാൽ കൃഷ്ണനെനെ സ്മ
രിച്ചു കൊണ്ടിരുന്നു. എന്നിട്ടും അ
വന്നു ശക്തി ലഭിച്ചില്ല.
അവന്റെ ഉടലിനെ പിലാത
നോടു ചോദിച്ചു വാങ്ങി യഹൂദ
മൎയ്യാദപ്രകാരം അതിനെ സുഗ
ന്ധൎഗ്ഗങ്ങളോടു കൂടി തുണിക
ളാൽ ചുറ്റി സ്വന്ത തോട്ടത്തിൽ
വെട്ടിയുണ്ടാക്കിയ ഒരു പുതിയ
കല്ലറയിൽ അടക്കം ചെയ്തു. പി
ന്നെ യഹൂദരുടെ പ്രമാണികൾ
ആ കല്ലറയുടെ വാതുക്കൽ ഒരു
വലിയ കല്ലു ഉരുട്ടിവെക്കുകയും,
ആ കല്ലിന്നു മുദ്ര വെപ്പിക്കുകയും
റോമപടയാളികളെ കാവൽ നി
ൎത്തുകയും ചെയ്തു. എന്തുകൊണ്ടെ
ന്നാൽ: “ഞാൻ മൂന്നാം നാൾ ജി
വിച്ചെഴുന്നീല്ക്കും” എന്നു യേശു
അവരോടു മുൻകൂട്ടി പറഞ്ഞി
രുന്നു.

മൂന്നാം ദിവസം പ്രഭാതത്തി
ങ്കൽ ചില സ്ത്രീകൾ കല്ലറ കാ
ൺ്മാൻ ചെന്നു. അപ്പോൾ വലി
യ ഭൂകമ്പം ഉണ്ടായി, കൎത്താവി
ന്റെ ദൂതൻ കല്ലറയുടെ വായ്ക്കൽ
നിന്നു കല്ലുരുട്ടിക്കളഞ്ഞിട്ടു അതി
ന്മേൽ ഇരുന്നിരുന്നു. കാവല്ക്കാ
രോ അവന്റെ തേജസ്സിനെ ക
ണ്ടിട്ടു ഭയപ്പെട്ടു മരിച്ചവരെപ്പോ
ലെ നിലത്തു വീണു. ആ ദൂതൻ
സ്ത്രീകളോടു: “യേശു മരിച്ചവ
രിൽനിന്നു ഉയിൎത്തെഴുന്നീറ്റിരി
ക്കുന്നു. ഇതാ അവൻ നിങ്ങൾക്കു
മുമ്പേ ഗലീലക്കു പോകുന്നു അവി
ടെ നിങ്ങൾ അവനെ കാണും”
എന്നു പറഞ്ഞു.

പിന്നെ അവന്റെ ശിഷ്യ
ന്മാർ ഗലീലയിലേക്കു യേശുനി
ശ്ചയിച്ച പൎവ്വതത്തിലേക്കു ചെ
ന്നപ്പോൾ യേശു അവൎക്കു പ്രത്യ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/54&oldid=197640" എന്ന താളിൽനിന്ന് ശേഖരിച്ചത്