താൾ:56E238.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

ധാനത്തെ കൊടുത്തു. പരിശുദ്ധാത്മാവിനെ അയ
ക്കും എന്നു വാഗ്ദത്തവും ചെയ്തു. (യോഹ. 15, 26.) അ
വൻ ശിഷ്യന്മാൎക്കുവേണ്ടി കഴിച്ച പ്രാൎത്ഥന, അവരെ
ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടനിൽ
നിന്നു അവരെ കാത്തുകൊള്ളേണം എന്നത്രെ. (യോ
ഹ. 17, 15.) അന്നുള്ള ശിഷ്യന്മാൎക്കുവേണ്ടി മാത്രമല്ല
വിശ്വസിപ്പാനിരിക്കുന്നവൎക്കു വേണ്ടിയും യേശു പി
താവിനോടു യാചിച്ചിരിക്കുന്നു. എങ്ങിനെയെന്നാൽ:
“ഞാൻ ഇവൎക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചന
ത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവൎക്കു വേ
ണ്ടിയും, നീ എന്നെ അയച്ചു എന്നു ലോകം വിശ്വസി
പ്പാനായിട്ടു, അവർ എല്ലാവരും ഒന്നാകേണ്ടതിന്നു
പിതാവേ നീ എന്നിലും ഞാൻ നിന്നിലൂം ആകുന്ന
തുപോലെ അവരും തമ്മിൽ ഒന്നാകേണ്ടതിന്നു തന്നെ
ഞാൻ അപേക്ഷിക്കുന്നു”. യേശു മരിക്കുമ്പോൾ ഒരു
പാപിയെ രക്ഷിച്ചു. അവനെ തന്നോടു കൂടെ തന്നെ
അക്ഷയവും, നിൎലയവും, വിശുദ്ധിയും, സുഖാനന്ദ
വും ഉള്ളതായ പരലോകത്തിലേക്കു ചേൎത്തു. ഇതി
നാൽ തന്റെ ദിവ്യരക്ഷാകരമായ ശക്തിയെ ദൃഷ്ടാ
ന്തപ്പെടുത്തിയിരിക്കുന്നു.

VII.

കൃഷ്ണന്റെ മരണാന
ന്തരം ഉണ്ടായ ചില
സംഭവങ്ങൾ.

കൃഷ്ണൻ മരിച്ച ശേഷം അൎജ്ജു
നൻ അവന്റെ ശേഷക്രിയ ചെ
യ്തു എന്നു വിഷ്ണുപുരാണത്തിൽ

VII.

ക്രിസ്തന്റെ മരണാന
ന്തരം ഉണ്ടായ ചില
സംഭവങ്ങൾ.

യേശു ക്രൂശിൽ വെച്ചു മരിച്ച
ശേഷം നിതിമാനും ധനവാനു
മായ യോസേഫ് എന്ന ഒരുവൻ,


5

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/53&oldid=197639" എന്ന താളിൽനിന്ന് ശേഖരിച്ചത്