താൾ:56E238.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

വിയുടെ (മദ്യത്തിന്റെ) ശക്തി
യാൽ മത്തന്മാരായി അന്യോന്യം
യുദ്ധം ചെയ്തു വീണു ആയുധ
ങ്ങളെല്ലാം മുറിഞ്ഞു പോയാറെ
സമീപമുള്ള സമുദ്രതീരത്തിങ്കൽ
മുളച്ചുണ്ടായ ഒരു വിധം പുല്ലു
പറിച്ചു കൊണ്ടുവന്നു. അതു
അവൎക്കു വജ്രംപോലെ ഉറപ്പുള്ള
ഇരിമ്പുഗദകളായ്തീൎന്നു. ഇവ
കൊണ്ടുള്ള താഡനങ്ങളാൽ അ
നേകം യാദവന്മാർ വീണു ചത്തു.
ആദിയിൽ കൃഷ്ണൻ ഇക്കാൎയ്യ
ത്തിൽ കയ്യിടാതെ അവരോടു
ഗുണദോഷം പറഞ്ഞു കലഹം
നിറുത്തുവാൻ ശ്രമിച്ചു എന്നിട്ടും
അവർ കൂട്ടാക്കുന്നില്ല എന്നു ക
ണ്ടപ്പോൾ അവനും കോപിച്ചു
തന്റെ കൈനിറയ ആ പുല്ലു
പറിച്ചു. അപ്പോൾ അതെല്ലാം
കൂടി ഒരു വലിയ ഗദയായ്തീൎന്നു.
അതിനെക്കൊണ്ടു അവൻ അനേ
കം യാദവന്മാരെ മാത്രമല്ല ത
ന്റെ സ്വന്തമക്കളെ യും കൂടെ
കൊന്നുകളഞ്ഞു. കൃഷ്ണന്നു ഒരു
ലക്ഷത്തെണ‌്പതിനായിരം മക്കൾ
ഉണ്ടായിരുന്നു. (മഹാഭാരതം.)

പിന്നെ കൃഷ്ണൻ അരണ്യ
ത്തിൽ ഏകനായിരുന്നു തന്റെ
കാൽ തുടമേൽ വെച്ചു ധ്യാനിച്ചു
കൊണ്ടിരിക്കുമ്പോൾ ഒരു വേ
ടൻ ദൂരത്തുനിന്നു ഒരു മാൻ എ
ന്നു കരുതി കൃഷ്ണന്റെ നേരെ
ഒരു അസ്ത്രം വിട്ടു. അതു ചെ
ന്നു അവന്റെ കാലിന്നു കൊണ്ട
തിനാൽ അവൻ കാല വശനാ
യ്തീൎന്നു.

ഇപ്രകാരം കൃഷ്ണൻ മരിക്കുന്ന

കൂട്ടിക്കൊണ്ടുവന്നു യേശുവിനെ
കാണിച്ചുകൊടുപ്പാൻ തമ്മിൽ പ
റഞ്ഞൊത്തു. പിന്നെ ആ സേ
വകന്മാർ യേശുവിനെ പിടിച്ചു
കെട്ടി യഹൂദന്മാരുടെ മൂപ്പസഭ
യിലേക്കു കൊണ്ടു പോയി. അ
വിടെവെച്ചു അവന്റെ പേ
രിൽ അനേകം അപരാധങ്ങളെ
ചുമത്തുവാൻ ശ്രമിച്ചെങ്കിലും സാ
ധിച്ചില്ല. ഒടുവിൽ അവർ അ
വന്നു വിരോധമായി “ഇവൻ
താൻ ദൈവപുത്രൻ ആകുന്നു
എന്നു ചൊല്ലിക്കൊണ്ടു ദൈവദൂ
ഷണം പറഞ്ഞിരിക്കുന്നു. അതു
കൊണ്ടു നമ്മുടെ ന്യായപ്രമാണ
പ്രകാരം ഈ വൻ മരണയോഗ്യ
നാകുന്നു” എന്നു കുറ്റം ചുമത്തി.
എന്നാൽ മരണശിക്ഷ നടത്തു
വാൻ യഹൂദൎക്കു അധികാരമില്ലാ
യ്കയാൽ അവർ അവനെ പിലാ
തൻ എന്ന റോമനാടുവാഴിയുടെ
അടുക്കൽ കൊണ്ടുപോയി. പി
ലാതൻ യേശുവിനെ വിസ്തരിച്ച
ശേഷം ഇവനിൽ ഞാൻ യാതൊ
രു കുറ്റവും കാണുന്നില്ല എന്നു
പറഞ്ഞു വിട്ടയപ്പാൻ രണ്ടു പ്രാ
വശ്യം പ്രയത്നിച്ചു. എന്നാൽ
യഹൂദന്മാരായ ശത്രുക്കൾ ഏകമ
നസ്സോടെ ഇവനെ വിട്ടുകള
ഞ്ഞാൽ നീ കൈസരുടെ സഖി
യല്ല . എന്തുകൊണ്ടെന്നാൽ ഇ
വൻ തന്നെത്താൻ രാജാവാക്കു
ന്നു എന്നു പറഞ്ഞു. അപ്പോൾ
പിലാതൻ ജനങ്ങളെ ഭയപ്പെട്ടു,
യേശുവിനെ അവരുടെ കയ്യിൽ
ഏല്പിച്ചുകൊടുത്തു. അതിന്റെ
ശേഷം പട്ടാളക്കാർ അവനെ
"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/49&oldid=197635" എന്ന താളിൽനിന്ന് ശേഖരിച്ചത്