താൾ:56E238.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

പിന്നെ കൃഷ്ണൻ ആ മത്സ്യത്തി
ന്റെ അടുക്കലും ചെന്നന്വേഷി
ച്ചപ്പോൾ അവനെ പാഞ്ചജന്യൻ
എന്ന ഒരു അസുരൻ വിഴുങ്ങി
യിരിക്കുന്നു എന്നു ആ മത്സ്യം പ
റഞ്ഞതു കേട്ടു. കൃഷ്ണൻ ബലരാമ
നെയും കൂട്ടിക്കൊണ്ടു ആ അസു
രനെ തിരഞ്ഞു പിടിച്ച സംഹ
രിച്ചുകളഞ്ഞു. അവന്റെ വയ
റ്റിലും ഗുരുപുത്രനെ കണ്ടില്ല.
അപ്പോൾ അയ്യോ ഞാൻ വെറു
തെ ഒരു കുല ചെയ്തുവല്ലോ എ
ന്നു പറഞ്ഞു. (ഹരിവിജയം.)
ഒടുവിൽ അവൻ യമന്റെ അടു
ക്കൽ ചെന്നു. അപ്പോൾ യമൻ
ഗുരുപുത്രന്റെ ലിംഗദേഹത്തെ
കൊണ്ടുവന്നു കൃഷ്ണന്റെ വക്കൽ
ഏല്പിച്ചു. പിന്നെ കൃഷ്ണൻ അ
വനെ അവന്റെ പിതാവിനു
കൊടുക്കുകയും ചെയ്തു.
യേശു “ബാല്യക്കാരാ! എഴന്നീ
ല്ക്ക” എന്നു പറഞ്ഞപ്പോൾ മരി
ച്ചവൻ എഴുന്നീറ്റു ഇരുന്നുകൊ
ണ്ടു സംസാരിപ്പാൻ തുടങ്ങി. പി
ന്നെ യേശു അവനെ അവന്റെ
അമ്മക്കു കൊടുത്തു. അപ്പോൾ
എല്ലാവരും ഭയം പിടിച്ചു ദൈവ
ത്തെ മഹത്വപ്പെടുത്തി ഒരു വ
ലിയ പ്രവാചകൻ നമ്മുടെ മദ്ധ്യ
ത്തിൽ എഴുന്നീറ്റിരിക്കുന്നു എ
ന്നും ദൈവം നമ്മെ സന്ദൎശിച്ചി
രിക്കുന്നു എന്നും പറഞ്ഞു. (ലൂക്ക്
7, 11–17.)

കൃഷ്ണനും ക്രിസ്തുവും ചെയ്ത അത്ഭുതങ്ങളുടെ ചില
ദൃഷ്ടാന്തങ്ങളെ മുകളിൽ വായിച്ചുവല്ലോ. ഇവയിൽ
നിന്നു ഇവരിരുവരുടെ അത്ഭുതക്രിയകളുടെ ഹേതുക്ക
ളും ഫലങ്ങളും തമ്മിൽ വളരെ വ്യത്യാസമുള്ളവയാ
കുന്നു എന്നു എളുപ്പത്തിൽ ഗ്രഹിക്കാം. കൃഷ്ണൻ
സ്വാൎത്ഥത്താൽ ജനങ്ങളുടെ നാശത്തിന്നായിട്ടു അത്ഭു
തം ചെയ്തു. അവൻ താൻ ദൈവമാകുന്നു എന്നു
തെളിയിപ്പാനും ധൎമ്മ സംസ്ഥാപനത്തിന്നായും യാ
തൊരു അതിശയവും ചെയ്തിട്ടില്ല. അവൻ ഗോ
വൎദ്ധനം എന്ന പൎവ്വതത്തെ എടുത്തു ഒരു വലിയ
അതിശയം ചെയ്തിരിക്കുന്നു എന്നു ഹരിവിജയത്തിൽ
വൎണ്ണിച്ചിരിക്കുന്നു. അതിനെ സംബന്ധിച്ചു വിഷ്ണു

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/42&oldid=197628" എന്ന താളിൽനിന്ന് ശേഖരിച്ചത്