താൾ:56E238.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

വെച്ചു യാഗം ചെയ്തുകൊണ്ടിരി
ക്കുന്ന ബ്രാഹ്മണരുടെ അടുക്കൽ
ചോറു ചോദിപ്പാൻ അവരെ പറ
ഞ്ഞയച്ചു. അപ്പോൾ അവർ കൊ
ടുക്കായ്കയാൽ തന്റെ കൂടെയുള്ള
ഗോപന്മാരെ ഈ ബ്രാഹ്മണരു
ടെ ഭാൎയ്യമാരുടെ അടുക്കൽ അയ
ച്ചു. അവർ കൃഷ്ണന്റെ നാമം
കേട്ട ഉടനെ വേണ്ടുവോളം ഭക്ഷ
ണപദാൎത്ഥങ്ങളെ പാത്രങ്ങളിലാ
ക്കി കൃഷ്ണന്റെ അടുക്കൽ കൊണ്ടു
വന്നു. കൂട്ടത്തിൽ ഒരുത്തി വഴി
യിൽ അല്പം താമസിച്ചു പോയി
രുന്നു. ഇവൾ പോകുന്നതു അ
വളുടെ ഭൎത്താവു കണ്ടിട്ടു യാഗ
ശാലയിൽ പിടിച്ചു കെട്ടിക്കള
ഞ്ഞു. എന്നിട്ടും അവൾക്കു കൃഷ്ണ
ന്റെ മേൽ വളരെ അനുരാഗം
ഉണ്ടായിരുന്നതുകൊണ്ടു കൃഷ്ണൻ
അവൾക്കു പുതിയൊരു ശരീര
ത്തെ ഉണ്ടാക്കി തന്റെ അടുക്കൽ
വരുത്തി. കൃഷ്ണൻ മോരും വെ
ണ്ണയും മറ്റും കട്ടുതിന്നുമ്പോഴും
കൂടെ വളരെ അതിശയങ്ങൾ
ചെയ്തിരിക്കുന്നുപോൽ.

3. ഒരു ദൈത്യൻ കൃഷ്ണന്റെ
ഗുരുവായ സന്ദീപന്റെ മകനെ
സമുദ്രത്തിൽ ഇട്ടുകളഞ്ഞിരുന്നു.
അവനെ അന്വേഷിച്ചു രക്ഷിച്ചു
കൊണ്ടുവരേണ്ടതിന്നു ഗുരു അ
പേക്ഷിച്ചപ്പോൾ അവൻ ഗുരു
പുത്രനെ യാചിപ്പാനായ്ക്കൊണ്ടു
സമുദ്രത്തിന്റെ അരികത്തു ചെ
ന്നു. അപ്പോൾ സമുദ്രം: “അ
വൻ എന്റെ വക്കൽ ഇല്ല. തി
മിംഗലത്തിന്റെ പക്കലാകുന്നു”
എന്നു പറഞ്ഞു. അതുകൊണ്ടു

ആവോളം അപ്പം അതിശയമാ
യി കൊടുത്തു. ഭക്ഷിച്ചവർ നാ
ലായിരം പേർ ഉണ്ടായിരുന്നു.
ഇതു എങ്ങിനെയെന്നാൽ: അ
വിടെ ഒരുവന്റെ കയ്യിൽ ഏഴു
അപ്പവും ചില മീനും ഉണ്ടായി
രുന്നു. യേശു അതിനെ കൈ
യിൽ എടുത്തു സ്തോത്രം പറഞ്ഞു
അവയക്കൊണ്ടു എല്ലാവരെയും
തൃപ്തിയാക്കി. പിന്നെ ശിഷ്യ
ന്മാർ ശേഷിച്ച കഷണങ്ങൾ
കൊണ്ടു ഏഴു കൊട്ട നിറച്ചെടു
ക്കയും ചെയ്തു. മറ്റൊരിക്കൽ
അവൻ അഞ്ചപ്പവും രണ്ടു മീനും
കൊണ്ടു അയ്യായിരം പേരെ
പോഷിപ്പിച്ചു. ശേഷിച്ച കഷ
ണങ്ങൾകൊണ്ടു അവന്റെ ശി
ഷ്യന്മാർ പ്രന്ത്രണ്ടു കൊട്ട നിറ
ച്ചെടുക്കുകയും ചെയിരിക്കുന്നു.

3. ഒരിക്കൽ യേശു നയ്യിൻ
എന്ന പട്ടണത്തിലേക്കു പോകു
മ്പോൾ ഒരു വിധവയുടെ മരി
ച്ചുപോയ ഏകപുത്രനെ കുഴിച്ചി
ടുവാൻ കൊണ്ടുപോകുകയായിരു
ന്നു. പിന്നാലെ അനാഥയായ
ഈ സ്ത്രീ കരഞ്ഞുംകൊണ്ടു നട
ന്നിരുന്നു. യേശു ഇതു കണ്ടിട്ടു
മനസ്സലിവു തോന്നി “കരയേ
ണ്ട” എന്നു പറഞ്ഞു, അടുത്തു ചെ
ന്നു മഞ്ചത്തെ തൊട്ടു. അപ്പോൾ
ചുമക്കുന്നവർ നിന്നു. പിന്നെ


4

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/41&oldid=197627" എന്ന താളിൽനിന്ന് ശേഖരിച്ചത്