താൾ:56E238.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

ടെ ക്രിയകളെയും മീതെ വെവ്വേറെ വിവരിച്ചിരിക്കു
ന്നു. അവയെ ഒരുവൻ വായിച്ചാൽ ക്രിസ്തൻ തന്റെ
മുഴുജീവകാലത്തെ ദൈവസേവക്കും മനുഷ്യരക്ഷക്കും
സമൎപ്പിച്ചു കൊടുത്തു എന്നും, അവൻ കളിച്ചും ചിരി
ച്ചുംകൊണ്ടു സുഖഭോഗങ്ങളനുഭവിപ്പാൻ വന്നവൻ
അല്ല എന്നും, മണ്ണു, പെണ്ണു, പൊന്നു എന്നിത്യാദിക
ളിൽ ആശ ലേശംപോലും അവന്നു ഉണ്ടായിട്ടില്ല
എന്നും, അവൻ അന്യരുടെ വസ്തുക്കളെ മോഹിക്കുയോ
മോഷ്ടിക്കുകയോ ചെയ്തിട്ടില്ല എന്നും, എളുപ്പത്തിൽ
ബോധിക്കും. അവന്റെ വായിൽ ഒരു ചതിപോലും
കാണപ്പെട്ടിട്ടില്ല. അവൻ തന്റെ ശത്രുക്കളെ സ്നേ
ഹിച്ചു. അവരുടെ പാപങ്ങളെ ക്ഷമിച്ചു അവൎക്കു
ഗുണം വരേണ്ടതിന്നായി അവൎക്കുവേണ്ടി പ്രാത്ഥിക്ക
യും അവരെ ചൊല്ലി കരകയും കൂടെ ചെയ്തിരിക്കുന്നു.
അവൻ എല്ലാടവും സൽക്രിയകളെ ചെയ്തുകൊണ്ട
ത്രെ സഞ്ചരിച്ചതു. (അപോ: പ്ര. 10, 38.) അവൻ
അത്യുത്തമമായ ഉപദേശങ്ങളാൽ ജനങ്ങളെ പഠിപ്പി
ച്ചുംകൊണ്ടു സത്യജ്ഞാനത്തെ ഉദിപ്പിച്ചതല്ലാതെ
തന്റെ ശുദ്ധമായ നടപ്പിനാൽ മനുഷ്യൎക്കു ഉത്തമമാ
തൃകയെ വെച്ചു തരികയും ചെയ്തിരിക്കുന്നു. അവനേ
സംബന്ധിച്ചു സത്യവേദത്തിൽ: “ഇങ്ങിനെയുള്ള
മഹാ പുരോഹിതനല്ലോ നമുക്കു വേണ്ടിയവൻ: പ
വിത്രൻ, നിൎദ്ദോഷൻ, നിൎമ്മലൻ, പാപികളിൽനിന്നു
വേൎവ്വിട്ടവൻ, സ്വൎഗ്ഗങ്ങളെക്കാൾ ഉന്നതൻ ആയ്തീൎന്ന
വൻ തന്നെ” എന്നു പറഞ്ഞിരിക്കുന്നു. (എബ്രാ. 7, 26.)

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/39&oldid=197625" എന്ന താളിൽനിന്ന് ശേഖരിച്ചത്