താൾ:56E238.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

“രാജ്യങ്ങൾക്കെല്ലാം ഗുണം വരേണ്ടതിന്നായിട്ടു യാ
വനൊരുത്തൻ ബ്രഹ്മചൎയ്യവൃതം ദീക്ഷിക്കുന്നുവോ
ആയവന്റെ വക്കൽ ഈ രത്നം ഇരിക്കേണം. അ
ശുദ്ധനായ വല്ലവനും ഈ രത്നം ധരിച്ചാൽ അവ
ന്റെ മരണത്തിന്നു അതു തന്നെ ഹേതുവായിരിക്കും.
എന്നെ സംബന്ധിച്ചോ: എനിക്കു പതിനാറായിരം
ഭാൎയ്യമാർ ഉള്ളതുകൊണ്ടു അതിനെ ധരിപ്പാൻ ഞാൻ
യോഗ്യനല്ല. ബലരാമനോ: മഹാ കുടിയനും വിഷ
യസക്തനും ആകയാൽ അവനെക്കൊണ്ടും ഇന്ദ്രിയ
നിഗ്രഹം ചെയ്വാൻ സാധിക്കുന്നതല്ല. അതുകൊ
ണ്ടു ഞങ്ങളെ കുറിച്ചു ചിന്തിക്കേണ്ട. പരമാൎത്ഥം
ഇങ്ങിനെയിരിക്കയാൽ, അല്ലയോ ഉദാരനായ അക്രൂ
രാ! എല്ലാ യാദവന്മാരും, ബലഭദ്രരും, സത്യഭാമയും
ഞാനും ഏകകണ്ഠേന ഈ രത്നത്തെ നീ തന്നെ സൂ
ക്ഷിക്കേണമെന്നപേക്ഷിക്കുന്നു. അതു നിന്റെ കൈ
യിൽ ഇരിക്കുന്നതുകൊണ്ടു ഇതുവരെ രാജ്യത്തിന്നു
ക്ഷേമം ഉണ്ടായിരിക്കുന്നു. ആ രത്നത്തെ എടുപ്പാൻ
നീ തന്നെ യോഗ്യൻ” എന്നു പറഞ്ഞു. (വി: പു.
4 സ്ക. 13അ.) ആകയാൽ കൃഷ്ണനെക്കൊണ്ടു ഇനി
അധികം പറവാൻ ആവശ്യമില്ല, ആ സ്യമന്തകം
എന്ന രത്നത്തെ സൂക്ഷിപ്പാൻ താൻ അയോഗ്യനെ
ന്നു സ്വയമായി സ്വീകരിക്കുന്ന കൃഷ്ണൻ, മനുഷ്യാത്മാ
ക്കൾ എന്ന അമൂല്യരത്നങ്ങളെ കാത്തു രക്ഷിപ്പാൻ
ശക്തനും യോഗ്യനും ആകുന്നതെങ്ങിനെ?

ഇനി ക്രിസ്തന്റെ ഗുണലക്ഷണങ്ങളെ കുറിച്ചു
അല്പം ആലോചിക്കുക. കൃഷ്ണന്റെയും ക്രിസ്തന്റെ
യും ക്രിയകളെ പരിശോധിപ്പാന്തക്കവണ്ണം ഇരുവരു

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/38&oldid=197624" എന്ന താളിൽനിന്ന് ശേഖരിച്ചത്