താൾ:56E238.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

റമെ തന്നെ ഏഴെട്ടു ദിവസ
ത്തോളം നിന്നിരുന്നു. കൃഷ്ണൻ
ഇനിയും വന്നില്ലല്ലോ. പക്ഷേ
മരിച്ചുപോയിരിക്കാം എന്നു നി
രൂപിച്ചു ദ്വാരകയിലക്കു മടങ്ങി
ച്ചെന്നു കൃഷ്ണൻ മരിച്ചുപോയി എ
ന്നു അവന്റെ കുഡുംബങ്ങളോടു
അറിയിച്ചു. അവർ ഇവന്റെ
ശേഷക്രിയയും ചെയ്തു. ഈ ക്രി
യയിൽ ശ്രാദ്ധത്തിന്നായി അൎപ്പി
ച്ച അന്നത്തിന്റെയും വെള്ള
ത്തിൻറയും ബലംകൊണ്ടു ഗുഹ
യിൽ വെച്ചു കൃഷ്ണന്നു യുദ്ധം ചെ
യ്വാനുള്ള ബലം ദിവസേനാൽ കി
ട്ടിവന്നു. (വി. പു.).

ഒടുവിൽ കൃഷ്ണൻ ജാംബുവാ
നെ ജയിച്ചു ആ രത്നത്തെയും
കൊണ്ടു മടങ്ങിവന്നു. ജാംബു
വാൻ ആ രത്നത്തോടു കൂടി ജാം
ബവതി എന്ന തന്റെ മകളെയും
കൂടെ കൃഷ്ണന്നു കൊടുത്തു. അവ
ളെ ഇവൻ ഭാൎയ്യയായി എടുത്തു.

കൃഷ്ണൻ പാണ്ഡവന്മാരുടെ ഉ
റ്റ സ്നേഹിതനായിരുന്നു. മുഖ്യ
മായി അൎജ്ജുനന്റെയും ദ്രൌപ
തിയുടെയും സഖിയായിരുന്നു.
അവൻ ഇവൎക്കു പലകുറിയും സ
ഹായിച്ചതു കൂടാതെ യുദ്ധത്തിൽ
ഇവരുടെ പക്ഷം നിന്നു കൌര
വരോടു കപടമായി സംസാരിച്ചു
അവരെ നശിപ്പിക്കയും ചെയ്തു.
പാണ്ഡവൎക്കും കൃഷ്ണനും തമ്മിലുള്ള
മിത്രത്വം നിമിത്തം കൃഷ്ണന്റെ
കഥയും വൎണ്ണനവും മഹാഭാരത
ത്തിൽ വളരെ പ്രസ്ഥാപിച്ചിരി
ക്കുന്നു. അവയിൽ ചില സംഗ
തികളെ സംക്ഷേപിച്ചു പറയാം.

യും ചെയ്തു. അപ്പോൾ ആകാ
ശത്തുനിന്നു മോശെയും എലിയാ
വും ഇറങ്ങിവന്നു യരുശലേമിൽ
വെച്ചു മരിക്കാനിരിക്കുന്ന ത
ന്റെ മരണത്തെക്കുറിച്ചു സംഭാ
ഷിച്ചു. പിന്നെ ആകാശത്തു
നിന്നു “ഇവൻ എന്റെ പ്രിയ
പുത്രൻ; ഇവനെ ചെവിക്കൊൾ
വിൻ” എന്ന ഒരു ദിവ്യശബ്ദം
ഉണ്ടായി.

പിന്നെ യേശു നാലാം പ്രാവ
ശ്യം പെരുന്നാളിന്നു യരുശലേമി
ലേക്കു പോയി. അവിടെവെച്ചു
ഉപദേശിച്ചു കൊണ്ടിരിക്കുമ്പോ
ൾ യഹൂദന്മാർ അവനെ പിടി
പ്പാൻ ആളുകളെ അയച്ചു. എ
ന്നാൽ ഇവർ അവന്റെ ദിവ്യോ
പദേശത്തിൽ വിസ്മയിച്ചു മടങ്ങി
പോയി (യോഹ. 7.).

അനന്തരം യേശു എഴുപതു
ശിഷ്യന്മാരെ പ്രസംഗിപ്പാൻ
ഊരുകളിലേക്കു പറഞ്ഞയച്ചു അ
തിശയം പ്രവൃത്തിപ്പാനുള്ള വര
വും കൊടുത്തു. എന്നിട്ടും അ
വൻ അവരോടു ഈ വരംനിമി
ത്തം നിങ്ങൾ സന്തോഷിക്കരുതു
നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗങ്ങ
ളിൽ എഴുതിയിരിക്കയാൽ സ
ന്തോഷിപ്പിൻ എന്നു കല്പിച്ചു.
(ലൂക്ക് 10, 20.)

പിന്നെ അവൻ വീണ്ടും യരു
ശലേമിൽ ചെന്നു ദരിദ്രന്മാരും
നീചന്മാരും പാപികളെന്നു വി
ളിക്കപ്പെടുന്നവരുമായവരെ എ
ല്ലാം തന്റെ അടുക്കൽ ചേൎത്തു
കൊണ്ടു അവരോടു മമതയായി
സംസാരിക്കയും കൂടെ ഭക്ഷണം


3*

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/31&oldid=197617" എന്ന താളിൽനിന്ന് ശേഖരിച്ചത്