താൾ:56E238.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

ച്ഛിക്കും എന്നുവെച്ചു കൃഷ്ണൻ അ
ടങ്ങിപ്പാൎത്തു. അതിന്റെ ശേ
ഷം സത്രാജിത്തിന്റെ വക്കൽ
ഉണ്ടായിരുന്ന ആ രത്നം കാണാ
തെപോയി. അപ്പോൾ അവൻ
കൃഷ്ണനെ സംശയിപ്പാൻ തുടങ്ങി.
ഈ അപരാധത്ത പരിഹരി
പ്പാൻ കൃഷ്ണൻ യാദവന്മാരോടുകൂ
ടെ രത്നത്തെ തിരയുവാൻ പുറ
പ്പെട്ടു. അവൻ ചില ദിവസ
ങ്ങളോളം വനത്തിൽ സഞ്ചരി
ച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ച
ത്ത സിംഹത്തെ കണ്ടെത്തി അ
തിന്നു സമീപം ഒരു കരടിയുടെ
ചവിട്ടടിയും കണ്ടു. ഇതിനെ
വല്ല മനുഷ്യരും കൊന്നതായിരി
ക്കേണം എന്നാലോചിച്ചുംകൊ
ണ്ടു ആ ചവിട്ടടി നോക്കി നോ
ക്കി നടന്നു ഒരു ഗുഹയുടെ വാതു
ക്കൽ വന്നെത്തി. കൃഷ്ണൻ ത
ന്റെ കൂടെയുള്ളവരെ പുറമെ
നിറുത്തി താൻ അകത്തു കടന്നു.
അതു ജാംബുവാന്റെ ഗുഹയായി
രുന്നു. അവിടെ ഒരു ദാസി കു
ട്ടികളെ കളിപ്പിച്ചുംകൊണ്ടു സ്യമ
ന്തകം എന്ന രത്നത്തെ കുറിച്ചു
ഒരു പാട്ടു പാടുന്നതിനെ കേട്ടു.
ആകയാൽ പക്ഷേ ആ രത്നം
ഇവിടെ ഉണ്ടായിരിക്കും എന്നു
ള്ള സംശയത്തോടു കൂടെ മുമ്പോ
ട്ടു ചെന്നപ്പോൾ ആ രത്നം ഒരു
കുട്ടിയുടെ കയ്യിൽ കണ്ടെത്തി.
പിന്നെ കൃഷ്ണന്നും ജാംബുവാന്നും
തമ്മിൽ ഇരുപത്തെട്ടു ദിവസ
ത്തോളം ഘോരയുദ്ധം ഉണ്ടായി.
ഇതിന്മദ്ധ്യേ കൃഷ്ണനോടു കൂടെ
വന്ന യാദവന്മാർ ഗുഹയുടെ പു
യ്തിട്ടു അവൻ മൂന്നാമതും ഗലീല
യിൽ സഞ്ചരിപ്പാൻ പോയി.

അവൻ ഒരു മരുഭൂമിയിലേക്കു
പോയപ്പോൾ ബഹു പുരുഷാരം
അവനോടുകൂടെ അവന്റെ ഉപ
ദേശം കേൾപ്പാൻ ചെന്നിരുന്നു.
അപ്പോൾ അവൎക്കു തിന്മാൻ
ഒന്നും ഇല്ല എന്നു യേശു അറി
ഞ്ഞിട്ടു അത്ഭുതം പ്രവൃത്തിച്ചിട്ടു
അവരെ പോഷിപ്പിച്ചു. പിന്നെ
അവൻ മൂന്നാം പ്രാവശ്യം പെസ
ഹ പെരുന്നാളിന്നു യരുശലേമി
ലേക്കു പോയി. അവിടെവെച്ചു
പരീശന്മാരെ അവരുടെ കപടഭ
ക്തിയും ലോഭവും നിമിത്തം പര
സ്യമായി ശാസിച്ചു. അപ്പോൾ
അവർ അവനെ കൊല്ലുവാൻ വ
ഴി അന്വേഷിച്ചു. എങ്കിലും അവ
ന്റെ സമയം അതുവരെയും വ
ന്നിട്ടില്ലായ്കയാൽ അവൻ അവ
രുടെ മദ്ധ്യത്തിൽ കൂടി കടന്നു
പോയി. അനന്തരം അവൻ
തന്റെ മരണത്തെ കുറിച്ചു ത
ന്റെ ശിഷ്യന്മാരെ അറിയിച്ചു.
അവർ അതു കേട്ടിട്ടു ആശ്ചൎയ്യ
പ്പെടുകയും ദുഃഖിക്കുകയും ചെയ്തു.
ഇതു കൂടാതെ താൻ അന്ത്യ ദിവ
സത്തിൽ ലോകത്തെ ന്യായം വി
ധിപ്പാൻ വരും എന്നും ജനങ്ങ
ളോടു പറഞ്ഞു. ഇതു കഴിഞ്ഞി
ട്ടു എട്ടാം ദിവസം അവൻ ഒരു
ഉയൎന്ന മലമേൽ കയറി പ്രാൎത്ഥി
ച്ചുകൊണ്ടിരിക്കുമ്പോൾ, ശിഷ്യ
ന്മാർ അവന്നു രൂപാന്തരം ഭവി
ച്ചപ്രകാരം കണ്ടു. മുഖം സൂൎയ്യ
നെപ്പോലെ ശോഭിക്കയും വസ്ത്രം
ഏറ്റവും പ്രഭയോടെ മിന്നുക

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/30&oldid=197616" എന്ന താളിൽനിന്ന് ശേഖരിച്ചത്