താൾ:56E238.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

ചെടി പറിച്ചു ഗരുഡന്റെ മേൽ
ഏറ്റി കൊണ്ടുപോയ്ക്കളഞ്ഞു. ഈ
വിവരം ഇന്ദ്രന്റെ ഭാൎയ്യ കേട്ടിട്ടു
ഭൎത്താവോടു കോപിച്ചു കൃഷ്ണന്നു
വിരോധമായി പറഞ്ഞയച്ചു.
അപ്പോൾ ചില ദിവസംമുമ്പെ
ബഹുമാനപൂൎവ്വം എതിരേറ്റു സ
ല്ക്കാരം ചെയ്ത ആ ദേവന്മാരെ
ല്ലാവരും ഇന്ദ്രന്റെ പക്ഷത്തു
നിന്നു കൃഷ്ണനോടു പോരിന്നു വ
ട്ടം കൂട്ടി. ഇപ്രകാരം സ്വൎഗ്ഗ
ത്തിൽ വലിയ യുദ്ധം ഉണ്ടായി.
കൃഷ്ണനോ, അഗ്നി, രുദ്രൻ, യ
മൻ, വസു മുതലായ എല്ലാ ദേവ
ന്മാരെയും ജയിച്ചു. ഗരുഡൻ
തന്റെ ചിറകുകളാലും കൊക്കു
കൊണ്ടും ബാക്കിയുള്ള ദേവന്മാ
രെ ഖണ്ഡിച്ചു കളഞ്ഞു. ഇന്ദ്രൻ
കൃഷ്ണന്റെ മുമ്പിൽ നിന്നു ഓടി
പൊയ്ക്കളഞ്ഞു. ഒടുവിൽ സത്യ
ഭാമ ഇന്ദ്രന്നു അവന്റെ ചെടി
യെ മടക്കികൊടുക്കാം എന്നു സ
മ്മതിച്ചു; തന്റെ ഭൎത്താവിന്നു
ജയം കിട്ടിയാൽ മതി എന്നു പറ
വാൻ തുടങ്ങി. എന്നാൽ ഇ
ന്ദ്രൻ ആ ചെടിയെ അവൾക്കു
തന്നെ സമ്മാനിച്ചു.

കൃഷ്ണൻ ഇപ്രകാരമുള്ള വൻ
കാൎയ്യത്തെ ചെയ്ത ശേഷം സ്വൎഗ്ഗ
ലോകത്തിൽനിന്നു ദ്വാരകയി
ലേക്കു മടങ്ങിവന്നു. നരകാസു
രന്റെ തടവിൽനിന്നു വിടുവി
ച്ച പതിനാറായിരം ഗോപിക
ളെ തനിക്കു ഭാൎയ്യമാരാക്കി. (വി.
പുരാ. 5, 30. 31.)

പിന്നെ ഉണ്ടായതു എന്തെ
ന്നാൽ: ബാണാസുരൻ കൃഷ്ണ

ന്മാരിൽനിന്നു പന്ത്രണ്ടു പേരെ
അപോസ്തലന്മാരായിട്ടു വരിച്ചു
നിയമിച്ചു, പട്ടണങ്ങൾതോറും
പോയി പ്രസംഗിപ്പാൻ അതി
ശയം ചെയ്വാനുള്ള വരത്താടും
കൂടെ അവരെ പറഞ്ഞയച്ചു.
പിന്നെ അവൻ ഒരു മലമേൽ
കയറി ജനങ്ങളെ ഉപദേശിച്ചു.
അതിന്നു പൎവ്വതപ്രസംഗം എന്നു
പേർ.

അവൻ ഉപദേശിച്ചു തീൎന്ന
ശേഷം കപ്പൎന്നഹൂമിലേക്കു പോ
യി. അവിടെവെച്ചു ഒരു ശതാ
ധിപന്റെ ദാസനെ സൌഖ്യമാ
ക്കി. പിറ്റെ ദിവസം നയ്യിൻ
എന്ന പട്ടണത്തിലേക്കു പോകു
മ്പോൾ ഒരു വിധവയുടെ ഏക
പുത്രൻ മരിച്ചിട്ടു കുഴിച്ചിടുവാൻ
കൊണ്ടുപോകുന്ന വഴിയിൽ വെ
ച്ചു ആ ശവത്തെ ഉയിൎപ്പിച്ചു.
ഈ അത്ഭുതം കണ്ടവർ അത്ഭുത
പ്പെട്ടു ഒരു വലിയ പ്രവാചകൻ
നമ്മുടെ മദ്ധ്യത്തിൽ എഴന്നീറ്റി
രിക്കുന്നു എന്നു പറവാൻ തുടങ്ങി.
(ലൂക്ക് 7, 11 – 17.)

പിന്നെ ഒരിക്കൽ ഒരു പരീ
ശന്റെ വീട്ടിൽ യേശു ഭക്ഷണ
ത്തിന്നിരിക്കുമ്പോൾ മുമ്പെ വള
രെ ദുൎന്നടപ്പിൽ ജീവിച്ച ഒരു
സ്ത്രീ വന്നു വളരെ താഴ്മയൊടെ
യേശുവിനെ ശുശ്രൂഷിപ്പാൻ തുട
ങ്ങി. ഇതു ആ പരീശൻ
കണ്ടിട്ടു യേശു ഇവളെ അക
റ്റാതിരിക്കുന്നതെന്തു എന്നു ഉ
ള്ളിൽ ആലോചിക്കുന്നതു യേശു
അറിഞ്ഞിട്ടു അവനോടു രണ്ടു ക
ടക്കാരുടെ ഉപമയെ പറഞ്ഞു പി

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/28&oldid=197614" എന്ന താളിൽനിന്ന് ശേഖരിച്ചത്