താൾ:56E238.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

കൂടാതെ ഇപ്പോൾ എന്റെ ഐ
രാവതം എന്ന ആനയേയും കൂ
ടെ ചോദിക്കുന്നു. അതുകൊ
ണ്ടു നീ അവനെ സംഹരിക്കേ
ണം” എന്നു പറഞ്ഞു. ഇതു നി
മിത്തം കൃഷ്ണൻ ഗരുഡവാഹന
മേറി സത്യഭാമയോടുകൂടെ നര
കാസുരന്റെ പട്ടണത്തിൽ ചെ
ന്നു തന്റെ സുദൎശനം എന്ന ച
ക്രംകൊണ്ടു അവന്റെ ഏഴായി
രം മക്കളെ കൊന്നുകളഞ്ഞു. പി
ന്നെ ആ അസുരനെയും കൊന്നു
അവൻ തടവിലിട്ടിരുന്ന പതി
നാറായിരം സ്ത്രീകളെ വിടുവിച്ചു.
പിന്നെ ഇന്ദ്രന്റെ അമ്മയുടെ
കുണ്ഡലങ്ങളെ അവൾക്കു തിരി
കെ കൊടുപ്പാനായി സത്യഭാമ
യോടുകൂടെ സ്വൎഗ്ഗലോകത്തിലേ
ക്കു യാത്രയായി. (വി: പു.)

അവിടെ സകല ദേവന്മാരും
സഭയായി കൂടിവന്നു. ഇന്ദ്രനും
സഭയിൽ ഉണ്ടായിരുന്നു. ഇ
വർ എല്ലാവരും കൃഷ്ണനെ വള
രെ സ്തുതിച്ചു. നരകാസുരനെ
വധിച്ചതുകൊണ്ടു വളരെ ബഹു
മതികളെ യും നല്കി. അവിടെ
നിന്നു മടങ്ങിവരുമ്പോൾ സത്യ
ഭാമ ഇന്ദ്രന്റെ തോട്ടത്തിൽ പാ
രിജാതകം എന്ന ചെടിയെ ക
ണ്ടു അതിന്റെ പുഷ്പങ്ങളുടെ
മേൽ മോഹം ജനിക്കയാൽ ഇ
ങ്ങിനെത്ത ചെടി ഭൂലോകത്തിൽ
തന്റെ തോട്ടത്തിലും ഉണ്ടാവാൻ
തക്കവണ്ണം അതിനെ പറിച്ചെ
ടുക്കേണം എന്നു കൃഷ്ണനോടു അ
പേക്ഷിച്ചു. അപ്പോൾ അവൻ
ഇന്ദ്രനോടു ചോദിക്കാതെ ആ

ചുങ്കക്കാരനായ മത്തായി എന്ന
ഒരുവനെ തന്റെ ശിഷ്യനാ
വാൻ വിളിച്ചു. അവൻ യേശു
വിന്റെ വിളി കേട്ടു സകലവും
വിട്ടു അവനെ അനുഗമിച്ചു.
പിന്നെ പെസഹപ്പെരുന്നാളി
ന്നു യരുശലേമിൽ ചെന്നപ്പോൾ
അവിടെ വെച്ചു മുപ്പത്തെട്ടു വൎഷ
ത്തോളം രോഗിയായി സഹായ
മില്ലാതെ കിടന്നിരുന്ന ഒരു സാ
ധുവിനെ ശബ്ബത്തിൽ സൌഖ്യ
മാക്കി. ഇതു യഹൂദന്മാർ കേ
ട്ടിട്ടു അവന്റെ മേൽ ശബ്ബത്തു
ലംഘനത്തെ ചുമത്തി അവനെ
കൊല്ലുവാൻ ആലോചിച്ചു. അ
പ്പോൾ അവൻ അവരോടു “ദൈ
വം എന്റെ പിതാവാകുന്നു ഞാ
നും പിതാവും ഒന്നായിരിക്കുന്ന
തുകൊണ്ടു ശബ്ബത്തിലും പ്രവൃത്തി
ക്കേണ്ടതിന്നു എനിക്കധികാരം
ഉണ്ടു” എന്നു പറഞ്ഞു. പിന്നെ
യും രണ്ടു ശബ്ബത്തുകളിൽ രോഗി
കളെ സൌഖ്യമാക്കുന്ന അതിശ
യപ്രവൃത്തികളെ ചെയ്തു. അ
പ്പോൾ യഹൂദന്മാൎക്കു കോപം മു
ഴുത്തു അവനെ കൊല്ലുവാൻ വ
ട്ടം കൂട്ടി. പിന്നെ അവൻ തി
ബെൎയ്യക്കടൽവക്കത്തു പോയി.
അവിടെവെച്ചു അനേകം രോ
ഗികളെ സൌഖ്യമാക്കുകയും പി
ശാച് ബാധിതരിൽനിന്നു പി
ശാചുക്കളെ പുറത്താക്കുകയും ചെ
യ്തു.

അതിന്റെ ശേഷം അവൻ
ഒരു രാത്രി മുഴുവൻ പ്രാൎത്ഥിച്ചും
കൊണ്ടു ഒരു മലമേൽ താമസിച്ചു.
പിറ്റെ ദിവസം തന്റെ ശിഷ്യ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/27&oldid=197613" എന്ന താളിൽനിന്ന് ശേഖരിച്ചത്