താൾ:56E238.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

ശേഷം കാലയവനൻ എന്ന ഒരു
രാജാവു മധുരയോടു യുദ്ധത്തിന്നു
വന്നു. അവന്റെ സൈന്യ
ത്തോടു എതിൎപ്പാൻ യാദവൎക്കു ക
ഴിയായ്കയാൽ കൃഷ്ണൻ മധുരയെ
വിട്ടു ഗുജരാഷ്ട്രത്തിലേക്കു പോ
യി സമുദ്രതീരത്തിൽ ദ്വാരകയെ
സ്ഥാപിച്ചു. പിന്നെ അവൻ
മധുരയിൽ വന്നു അല്പദിവസം
പാൎത്തപ്പോൾ വീണ്ടും കാലയവ
നനെ കണ്ണിന്മുമ്പിൽ കണ്ടതി
നാൽ ഓടിപോയി. കാലയവ
നൻ പിന്തുടൎന്നു ചെല്ലുമ്പോൾ,
കൃഷ്ണൻ ഒരു ഗുഹയിൽ പുക്കു
അവിടെ കിടന്നുറങ്ങിക്കൊണ്ടി
രുന്ന മുചുകുന്ദൻ എന്ന ഒരു രാ
ജാവിന്റെ മേൽ തന്റെ പീതാം
ബരത്തെ ഇട്ടുംവെച്ചു ഒളിച്ചുക
ളഞ്ഞു. ഇവന്റെ വഴിയെ ത
ന്നെ കാലയവനനും വന്നു. ഉറ
ങ്ങികിടക്കുന്ന രാജാവിനെ കൃ
ഷ്ണൻ എന്നു നിരൂപിച്ചു ഒരു ച
വിട്ടു കൊടുത്തു. അപ്പോൾ ആ
രാജാവു ഞെട്ടി ഉണൎന്നു ക്രോധ
ത്തോടെ നോക്കിയ നോട്ടത്താൽ
കാലയവനൻ ഭസ്മമായ്പോയി.

ഇപ്രകാരം കൃഷ്ണൻ തന്റെ
ശത്രുവിനെ നശിപ്പിച്ചിട്ടു പി
ന്നെയും ദ്വാരകയിൽ ചെന്നു.
ഭീമകരാജന്റെ മകളായ രുഗ്മി
ണിക്കും ശിശുപാലന്നും തമ്മിൽ
വിവാഹം നടപ്പാനിരിക്കുമ്പോൾ
കൃഷ്ണൻ അവളെ മോഷ്ടിച്ചു കൊ
ണ്ടുപോയി രാക്ഷസവിവാഹപ്ര
കാരം തന്റെ ഭാൎയ്യയാക്കി.

കൃഷ്ണന്നു സന്താനം ഇല്ലായ്ക
യാൽ അവൻ ശിവനെ ഭജി

പ്പാൻ കല്പിച്ചു. ഇവരോ മൂന്നാ
മനായ ഒരു ശിഷ്യനെ യേശുവി
ന്റെ അടുക്കൽ കൊണ്ടു വന്നു.
അതിന്റെ ശേഷം യേശു ഗലീ
ലയിൽ വന്നു. അവിടെ കാനാ
എന്ന ഊരിൽ ഒരു കല്യാണ വി
രുന്നിൽ ചേൎന്നു. ആ വിരുന്നിൽ
വീഞ്ഞു കുറവായാറെ യേശു വെ
ള്ളം വീഞ്ഞാക്കി അത്ഭുതങ്ങളെ
ചെയ്വാൻ ആരംഭിച്ചു. അവി
ടെനിന്നു അവൻ കപ്പൎന്നഹൂമി
ലേക്കു പോയി ചില ദിവസം
പാൎത്തിട്ടു പെസഹാ പെരുന്നാ
ളിന്നു യരുശലേമിലേക്കു കയറി
പോയി. ദൈവാലയത്തിൽ പ്ര
വേശിച്ചപ്പോൾ, ദൈവാലയ
പ്രാകാരത്തിൽ ജനങ്ങൾ ആടു
മാടുകളെ കൊണ്ടുവന്നു വില്ക്കുന്ന
തിനെ യേശു കണ്ടിട്ടു അവരെ
പുറത്താക്കി “എന്റെ പിതാവി
ൻ ഭവനത്തെ വാണിശാല
ആക്കരുതു” എന്നു പറഞ്ഞു. അ
പ്പോൾ യഹൂദന്മാർ അവനോടു
“നീ ഏതു അധികാരംകൊണ്ടു
ഇപ്രകാരം ചെയ്യുന്നു?” എന്നു
ചോദിച്ചു അതിന്നു അവൻ
“ഞാൻ മരിച്ചിട്ടു മൂന്നാം നാൾ
ഉയിർത്തെഴുന്നീല്ക്കും ഇതാകുന്നു
എന്റെ അധികാരത്തിന്റെ അ
ടയാളം” എന്നു ഉത്തരം കൊടുത്തു.
അനേകം യഹൂദന്മാർ അവൻ
പെരുന്നാളിൽ ചെയ്ത അതിശ
യങ്ങളെ കണ്ടിട്ടു ആശ്ചൎയ്യപ്പെട്ടു.

അനന്തരം അവിടെനിന്നു
പുറപ്പെട്ടു യഹൂദ്യ അതിരുകളി
ലെ ശേഷമുള്ള പ്രദേശങ്ങളിലേ
ക്കു പോയി ജനസമൂഹങ്ങളോടു

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/25&oldid=197611" എന്ന താളിൽനിന്ന് ശേഖരിച്ചത്