താൾ:56E238.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

ഒരുത്തനെങ്കിലും ബാലകൃഷ്ണന്റെ മാതിരിയെ തന്റെ
മക്കൾക്ക് പഠിപ്പിപ്പാൻ ഇഷ്ടപ്പെടുമോ? എന്നാൽ
ക്രിസ്തീയമാതാപിതാക്കന്മാർ യേശുകുട്ടിയെ കുറിച്ചു
മക്കളോടു വിവരിക്കയും യേശുകുട്ടിയെപോലെ വള
രുവാൻ ബുദ്ധിയുപദേശിക്കയും ചെയ്തു വരുന്നു.

IV.

കൃഷ്ണന്റെ
പുരുഷപ്രായത്തിലെ
വൃത്താന്തം.

കൃഷ്ണൻ മുതിൎന്നശേഷം മധുര
യിൽ ചെന്നു അവിടെവെച്ചു ത
ന്റെ അമ്മോമനായ കംസനോ
ടു യുദ്ധം ചെയ്തു അവനെ കൊ
ന്നു അവന്നു പകരം ഉഗ്രസേന
നെ സിംഹാസനത്തിൽ വാഴി
ച്ചു. പിന്നെ അവന്തിയിൽ പാ
ൎക്കുന്ന സന്ദീപനി എന്ന ഒരു
ബ്രാഹ്മണന്റെ ശിഷ്യനായി അ
വന്റെ വക്കൽനിന്നു ധനുൎവ്വിദ്യ
യെ വശമാക്കി. അവിടെനി
ന്നു മടങ്ങിവന്നതിന്റെ ശേഷം
ചില ദിവസം മധുരയിൽ തന്നെ
പാൎത്തുകൊണ്ടിരിക്കുമ്പോൾ കം
സന്റെ അമ്മായപ്പനായ ജരാ
സന്ധൻ തന്റെ മരുമകന്റെ
മരണത്തിന്നു പ്രതികാരം ചെ
യ്യേണ്ടതിന്നായിട്ടു വളരെ സൈ
ന്യം കൂട്ടി മധുരയിലേക്കു വന്നു.
കൃഷ്ണൻ ഇവനോടും യുദ്ധം ചെ
യ്തു അവനെ ഓടിച്ചുകളഞ്ഞു.
എന്നിട്ടും അവൻ പിന്നെയും
വന്നു. ഇപ്രകാരം പതിനേഴു
വട്ടം സംഭവിച്ചു. അതിന്റെ

IV. ക്രിസ്തന്റെ
പുരുഷപ്രായത്തിലെ
വൃത്താന്തം.

ക്രിസ്തുൻ മുപ്പതാം വയസ്സിൽ
പരസ്യമായി ജനങ്ങളോടു ഉപ
ദേശിപ്പാൻ തുടങ്ങി. ഒന്നാമതു
അവൻ യോഹന്നാനാൽ സ്നാന
പ്പെട്ടു, അപ്പോൾ സ്വൎഗ്ഗത്തിൽ
നിന്നു പരിശുദ്ധാത്മാവു അവ
ന്റെ മേൽ ഇറങ്ങിവന്നു. ഇ
വൻ എന്റെ പ്രിയ പുത്രൻ ആ
കുന്നു; ഇവങ്കൽ ഞാൻ പ്രസാദി
ച്ചിരിക്കുന്നു എന്നു സ്വൎഗ്ഗത്തിൽ
നിന്നു ഒരു ശബ്ദം ഉണ്ടായി. പി
ന്നെ പിശാചു മരുഭൂമിയിൽ വെ
ച്ചു യേശുവിനെ പരീക്ഷിച്ചു.
ഈ പരീക്ഷയിൽ അവൻ പി
ശാചിനെ ജയിച്ചു. പിന്നെ
ദൈവദൂതന്മാർ വന്നു അവനെ
ശുശ്രൂഷിച്ചു. അനന്തരം യോ
ഹന്നാൻ യേശുവിനെ കണ്ടിട്ടു:
“ഇതാ ലോകത്തിൻ പാപത്തെ
ചുമന്നെടുക്കുന്ന ദൈവത്തിന്റെ
കുഞ്ഞാടു” എന്നു ജനങ്ങളോടു
വിളിച്ചു പറഞ്ഞു. പിറ്റെന്നാൾ
യേശു യോഹന്നാന്റെ രണ്ടു ശി
ഷ്യന്മാരോടു തന്നെ അനുഗമി

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/24&oldid=197610" എന്ന താളിൽനിന്ന് ശേഖരിച്ചത്