താൾ:56E238.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

ആലോകം വൈകുണ്ഠത്തെക്കാളം മീതെയാകുന്നു
പോൽ അവിടെ പരമാത്മാവാകുന്ന കൃഷ്ണൻ ഇരി
ക്കുന്നു. ഇവനിൽനിന്നു നാരായണനും മഹാദേവനും
ഉളവായി. അവന്റെ ഇടത്തെ രോമങ്ങളിൽനിന്നു
രാഥ ജനിച്ചു. അവളുടെ രോമ രന്ധ്രങ്ങളിൽനിന്നു
മൂപ്പതു കോടി ഗോപികളും കൃഷ്ണന്റെ രോമ രന്ധ്രങ്ങ
ളിൽനിന്നു മുപ്പതുകോടി ഗോപന്മാരും ഉത്ഭവിച്ചു.
അവിടെ പശുക്കളും അവയുടെ കിടാങ്ങളും ഉണ്ടു.
കൃഷ്ണൻ വൃന്ദാവനത്തിൽ വെച്ചു ചെയ്ത പ്രകാരം ത
ന്നെ അവിടെ വെച്ചും എല്ലാ ഗോപിമാരോടും രാഥ
യോടും കൂടെ ഉല്ലസിച്ചു കൊണ്ടിരിക്കുന്നു പോൽ.

കൃഷ്ണന്റെ ദുഷ്പ്രവൃത്തികളെ അവതാരലീല എന്നു
എണ്ണുന്നതുകൊണ്ടു ഇപ്രകാരമുള്ള കഥകൾ ഉളവായ്വ
ന്നിരിക്കുന്നു. ഇവനിൽ വിശ്വസിക്കുന്നവരുടെ ശരീ
രാത്മാക്കൾക്കു വരുന്ന നഷ്ടം എത്രയോ ഭയങ്കരമായി
രിക്കും നിശ്ചയം. “യഥാദേവസ്തഥാ ഭക്തഃ യഥാ
രാജാ തഥാ പ്രജാ” എന്ന പഴഞ്ചൊല്ലിനു കൃഷ്ണനും
അവന്റെ ഭക്തന്മാരും ദൃഷ്ടാന്തം.

കൎത്താവായ യേശുക്രിസ്തന്റെ ബാല്യവൃത്താന്തം
സത്യവേദത്തിൽ വിസ്തരിച്ചു കാണുന്നില്ലെങ്കിലും സൂ
ൎയ്യന്റെ ഏകകിരണത്താൽ സൂൎയ്യന്റെ മുഴുതേജ
സ്സിനെ നാം ഗ്രഹിക്കുന്നതു പോലെ യേശുവിന്റെ
ബാല്യത്തെ കുറിച്ചു പറഞ്ഞിട്ടുള്ള ഏകസംഗതി
യിൽനിന്നു അവന്റെ മുഴു ഗുണവും പ്രത്യക്ഷമായ്വ
രുന്നു. യേശുവിന്റെ ബാല്യജീവിതത്തിൽനിന്നു
ചെറിയ പൈതങ്ങളെ ഉപദേശിക്കേണ്ടതിന്നു എത്ര
യോ നല്ല സംഗതികൾ കിട്ടുന്നു. കൃഷ്ണ ഭക്തരിൽ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/23&oldid=197609" എന്ന താളിൽനിന്ന് ശേഖരിച്ചത്