താൾ:56E238.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

മനുഷ്യൎക്കു സന്മാൎഗ്ഗത്തെ കുറിച്ചുള്ള ഉപദേശവും
ദൃഷ്ടാന്തവും കൊടുക്കാതിരുന്നതു എന്തു? ദൈവം
മനുഷ്യാവതാരം എടുത്താൽ പാപത്തിന്റെ അവ
താരത്തെയും എടുക്കേണമൊ? ആദിയിൽ മനുഷ്യൻ
ഏതു വിധമുള്ള പവിത്രനായിരുന്നുവൊ അപ്രകാരം
താനും പവിത്രനായി അവരെ തന്നെപോലെ പവി
ത്രന്മാരാക്കുവാൻ യത്നിക്കേണ്ടതല്ലയൊ? മനുഷ്യാവ
താരമായ്വന്ന കൃഷ്ണന്റെ ബാലക്രീഡകളാൽ അനേ
കൎക്കും തിന്മപിണഞ്ഞതല്ലാതെ വല്ല നന്മയും ഉണ്ടാ
യിട്ടുണ്ടോ? ഇവന്നു തുല്യരായ അനേകം ദുഷ്ടപിള്ളർ
ഇന്നും ഉണ്ടല്ലൊ. ഇവരും കൃഷ്ണനും ചെയ്ത ദുൎവൃത്തു
കളാൽ ജനങ്ങൾ്ക്കു ഉപദ്രവം വരാതിരുന്നിട്ടുണ്ടോ?
എന്നാൽ കൃഷ്ണനെ ദൈവം എന്നു വിചാരിക്കുക
യാൽ ഏറിയ കാലമായിട്ടു അസംഖ്യം ജനങ്ങൾ ന
ശിച്ചു പോകുന്നു കഷ്ടം!

കൃഷ്ണന്റെ ബാലക്രീഡയെ കുറിച്ചു ഭാഗവതം, ഹ
രിവംശം, പദ്മപുരാണം മുതലായ ഗ്രന്ഥങ്ങളിൽ വ
ൎണ്ണിച്ചിരിക്കുന്നു. ഹിന്തുക്കളിൽ ഒരു ഭാഗക്കാരായ
വൈഷ്ണവരുടെ ഭക്തി മുഖ്യമായി കൃഷ്ണന്റെ കൌമാര
വൃത്തിയിലാകുന്നു. ഇവർ അവനെ ബാലകൃഷ്ണൻ
രാഥാകാന്തൻ, ഗോപീനാഥൻ, മുരളീധരൻ എന്നി
ത്യാദി നാമധേയങ്ങളാൽ ഭജിച്ചു വരുന്നു. ഈ വിധ
ത്തിൽ ജനങ്ങളുടെ ഭക്തിമാൎഗ്ഗം എത്രയോ അശുദ്ധ
വും അബദ്ധവും ആയിരിക്കുന്നു എന്നു പറയേണമെ
ന്നില്ലല്ലൊ. ബ്രഹ്മവൈവൎത്ത പുരാണത്തിൽ കൃഷ്ണ
ന്റെ ഭൂലോക ക്രീഡകൾ ഗോലോകത്തിൽ കൊണ്ടു
പോയി വെച്ചിരിക്കുന്നു എന്നു പറയപ്പെട്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/22&oldid=197608" എന്ന താളിൽനിന്ന് ശേഖരിച്ചത്