താൾ:56E238.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

ന്നു വസുദേവൻ “നീ വെറുതെ
ദുഃഖിക്കേണ്ട ഞങ്ങൾക്കു വിധി
ച്ചതു ഞങ്ങൾ അനുഭവിച്ച എ
ന്നേയുള്ളു” എന്നു പറഞ്ഞു. (വി:
പു. 5, 4.)

കൃഷ്ണനെ നന്ദഗോകുലത്തി
ലേക്കു കൊണ്ടുപോയ ശേഷം ഇ
രുപത്തേഴു ദിവസം പ്രായമായ
പ്പോൾ നന്ദൻ തന്റെ കുലഗുരു
വായ ഗൎഗ്ഗാചാൎയ്യനെ വിളിപ്പിച്ചു
രണ്ടു മക്കൾക്കും നാമകരണം
ചെയ്വാൻ പറഞ്ഞു. അപ്പോൾ
ഗൎഗ്ഗാചാൎയ്യൻ “ഇതു കംസൻ അ
റിഞ്ഞാൽ നിന്നെ കൊല്ലും. ആ
യതുകൊണ്ടു ഇക്കാൎയ്യം വളരെ
ഗുപ്തമായി നടക്കേണം” എന്നു
പറഞ്ഞു. പിന്നെ നന്ദന്റെ
വീട്ടിൽ ചെന്നു. ആ രണ്ടു
മക്കളുടെ ജനനകാലത്തെ അ
ന്വേഷിച്ചു ഗണിച്ചു നന്ദനോടു
പറഞ്ഞതെന്തെന്നാൽ : “രോഹി
ണീ പുത്രന്നു ബലരാമൻ, ബല
ദേവൻ, ഹലധരൻ എന്നീ പേ
രുകളെ ഇടേണം നിന്റെ
മകനെ കൃഷ്ണൻ എന്നു വിളിക്കേ
ണം, എന്നാൽ അവൻ വസു
ദേവന്റെ ഭവനത്തിൽ ജനിച്ച
തു കൊണ്ടു വാസുദേവൻ എന്ന
പേരും കൂടെ അവന്നു വിളി
ക്കേണം, ചതുൎയ്യുഗങ്ങളിലും നി
ന്റെ ഈ മക്കൾ എവിടെ ജനി
ച്ചാലും അവർ ഇരുവരും ഒരേ
സ്ഥലത്തു തന്നെ ജനിക്കും. ഇ
വർ ഇരുവരും ദേവന്മാരാകുന്നു.
ഇവരുടെ സ്വഭാവത്തെ തിരി
ച്ചറിവാൻ വളരെ പ്രയാസം
ഉണ്ടു. എങ്കിലും ഇവർ കംസ

പൈതലിനെ പരിഛേദന
ചെയ്വാൻ എട്ടു ദിവസം തികഞ്ഞ
പ്പോൾ അവന്നു ന്യായപ്രമാണ
പ്രകാരം പരിഛേദന കഴിക്ക
യും യേശു എന്ന പേർ വിളി
ക്കയും ചെയ്തു. പിന്നെ മറിയ
യുടെ ശുദ്ധീകരണ ദിവസങ്ങൾ
തികഞ്ഞപ്പോൾ ശിശുവിനെ
യരുശലേം ദൈവാലയത്തിലേ
ക്കു കൊണ്ടുപോയി ദൈവത്തി
ന്നു ഏല്പിച്ചു. അന്നു അവിടെ
രക്ഷിതാവിന്റെ വരവിന്നായി
കാത്തിരിക്കുന്ന ചിലർ ഉണ്ടായിരു
ന്നു. അവരിൽ നീതിമാനും ഭക്തി
മാനും ആയ ശിമ്യോൻ എന്ന ഒരു
വൃദ്ധൻ ഉണ്ടായിരുന്നു. അവൻ
പൈതലിനെ കയ്യിൽ എടുത്തു
ദൈവത്തെ സ്തുതിച്ചുകൊണ്ടു “ഇ
പ്പോൾ നാഥാ, നിൻ മൊഴി പ്ര
കാരം നീ നിന്റെ ദാസനെ സ
മാധാനത്തോടെ വിട്ടയക്കുന്നു.
എന്തുകൊണ്ടെന്നാൽ ജാതിക
ൾക്കു വെളിപ്പെടുവാനുള്ള പ്രകാ
ശവും നിൻ ജനമായ ഇസ്ര
യേലിന്റെ മഹത്വവുമായിട്ടു നീ
സകല ജനത്തിന്നും മുമ്പാകെ
ഒരുക്കീട്ടുള്ള നിന്റെ രക്ഷയെ
എന്റെ കണ്ണുകൾ കണ്ടുവല്ലോ”
എന്നു പറഞ്ഞു. (ലൂക്ക് 2, 21–38.)
പിന്നെ ഹന്ന എന്നൊരു പ്രവാ
ചകിയും അവിടെ ഉണ്ടായിരു
ന്നു. അവൾ എൺ്പത്തുനാലു വ
"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/16&oldid=197602" എന്ന താളിൽനിന്ന് ശേഖരിച്ചത്