താൾ:56E238.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

ങ്ങൾ അവതരിച്ചിട്ടു ഭൂമിയുടെ
ഭാരം തീൎക്കും എന്നു പറഞ്ഞു.
ഇവയിൽ വെളുത്ത രോമത്തിൽ
നിന്നു ബലരാമനും കറുത്തതിൽ
നിന്നു കൃഷ്ണനും ജനിച്ചു. (മത്സ്യ
പു. 5 സ്ക. 2അ, മഹാഭാര. ആദി
പൎവ്വം.)

4. ഭാഗവതത്തിൽ കൃഷ്ണൻ
അൎജ്ജുനനോടു പറയുന്നതെന്തെ
ന്നാൽ: “എപ്പോൾ ധൎമ്മം കുറ
ഞ്ഞും അധൎമ്മം പെരുകിയും വരു
ന്നുവോ അപ്പോൾ ഞാൻ എന്റെ
സ്വഭാവത്തെ കാണിക്കും. ശിഷ്ട
പാലനത്തിനും ദുഷ്ടനിഗ്രഹ
ത്തിന്നും ആയ്ക്കൊണ്ടു യുഗങ്ങൾ
തോറും ഞാൻ വന്നു ജനിക്കും”.

യദായദാഹി ധൎമ്മസ്യ
ഗ്ലാനിൎഭവതി ഭാരത ।
അഭ്യുത്ഥാനമധൎമ്മസ്യ
തദാത്മാനം സൃജാമ്യഹം ॥
പരിത്രാണായ സാധൂനാം
വിനാശായച ദുഷ്കൃതാം ।
ധൎമ്മ സംസ്ഥാപനാൎത്ഥായ
സംഭവാമി യുഗെ യുഗെ ॥

(ഭഗവൽഗീത 4, 7. 8.)

എന്നുള്ളതു തന്നെ.” (1 തിമോ 1,
15.) ക്രിസ്തു തന്നെ പറയുന്നതെ
ന്തെന്നാൽ “ഞാൻ പാപികളെ
മാനസാന്തരത്തിലേക്കു വിളി
പ്പാൻ വന്നിരിക്കുന്നു” (മാൎക്ക് 2,
17.). “അവനിൽ വിശ്വസിക്കു
ന്ന ഒരുത്തനും നശിച്ചു പോകാ
തെ നിത്യജീവൻ ഉണ്ടാകേണ്ട
തിന്നു അവനെ തരുവാന്തക്കവ
ണ്ണം ദൈവം ലോകത്തെ സ്നേ
ഹിച്ചു” (യോഹ. 3, 16.).

4. ക്രിസ്തു ലോകത്തിൽ അവ
തരിച്ചു വന്നതു മനുഷ്യരെ രക്ഷി
പ്പാൻ വേണ്ടി മാത്രമല്ല, ലോക
ത്തിൽ ദൈവജ്ഞാനവും ഭക്തി
യും കുറഞ്ഞുപോകയാൽ അവയെ
പരിപാലിപ്പാനും അഭിവൃദ്ധി
പ്പെടുത്തുവാനും തനിക്കായിട്ടു
ഒരു വിശുദ്ധ സഭയെ സ്ഥാപി
പ്പാനും കൂടെയാകുന്നു. “ഞാൻ
സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള
സകല കുഡുംബത്തിന്നും നാമകാ
രണനും നമ്മുടെ കൎത്താവായ
യേശുക്രിസ്തുവിന്റെ പിതാവുമാ
യവങ്കലേക്കു എന്റെ മുഴങ്കാലുക
ളെ കുത്തുന്നു” (എഫെ. 3, 14.
15.). എന്നു പൌലപ്പോസ്തലൻ
പറയുന്നു.

കൃഷ്ണന്റെയും ക്രിസ്തുവിന്റെയും അവതാരഹേതു
ക്കളെ കുറിച്ചു നാം ഇതുവരെ വായിച്ചുവല്ലോ. ഇപ്പോ
ൾ അവയെ അല്പം ഒത്തുനോക്കുക. കൃഷ്ണാവതാരത്തി
ന്റെ ഹേതുക്കളിൽ തന്നെ എത്രയോ വ്യത്യാസങ്ങളു
ണ്ടെന്നു പറവാൻ ആവശ്യമില്ലല്ലോ. അവൻ ഒരു

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/11&oldid=197597" എന്ന താളിൽനിന്ന് ശേഖരിച്ചത്