താൾ:56E236.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

സൽഗുണപ്രാമാണ്യവും സൽഗുണഹേതുവുമാകുന്നു.
ഇതു നാം മുമ്പെ പറഞ്ഞിരിക്കുന്നു. ഈ ജീവനിലെ
കഷ്ടാരിഷ്ടതകളിലും വൈഷമ്യസംഗതികളിലും ശ്രേ
ഷ്ഠപുരുഷാൎത്ഥത്താൽ വല്ലഗുണവും വരുമോ എന്നാ
ണ് ഇവിടെ മുഖ്യമായി ചോദിക്കേണ്ടതു. പാരത്രിക
പുരുഷാൎത്ഥം വിശ്വാസിക്കുണ്ടാകുന്ന ശാശ്വതാനുഭ
വം ആകകൊണ്ടു നശ്വരമായ ലോകത്തിലെ താല്കാ
ലിക വിഷമങ്ങളാൽ ഭക്തന്നു വലിയ ചേതം വരുന്നില്ല.
ചേതം എന്നു തോന്നുന്നവ തന്നെ പലപ്പോഴും പുരു
ഷാൎത്ഥാനുഭവത്തിന്നു സഹാമായ്തീരും. ശ്രേഷ്ഠപുരു
ഷാൎത്ഥം വിചാരിച്ചിട്ടു വിശ്വാസി ഐഹികമായവ
റ്റെ ത്യജിക്കയും ആപത്തിൽ സന്തുഷ്ടിയോടെ ഇരിക്ക
യും ചെയ്യും. ലോകഭാഗ്യങ്ങൾക്കു തല്ക്കാലം അസ്തമ
യം വന്നാലും ഇവറ്റിൽ പരമായതു തനിക്കുണ്ടെന്നറി
ഞ്ഞു ഭക്തൻ ദൈവാശ്രയത്തിൽ സ്ഥിരനായിരിക്കും.
നീതിയുടെ അതുല്യവിഭാഗത്താലും നീതിക്കു പകരം
അനീതി അനുഭവിക്കേണ്ടിവന്നാലും നിരാശപ്പെടാ
തെ അവൻ “സ്വൎഗ്ഗത്തിലെ പ്രതിഫലം വലുതാക
കൊണ്ടു സന്തോഷിച്ചുല്ലസിക്കും.” അതുകൊണ്ടു
ഐഹികജീവനെ അവൻ നിരാശയോടെ അല്ല പ്ര
ത്യാശയോടെ അനുഭവിക്കും. ഈ ജീവനിലെ അരിഷ്ട
തകൾ പുരുഷാൎത്ഥപ്രത്യാശയെ വൎദ്ധിപ്പിക്കും. “ഈ
നൊടികൊണ്ടുള്ള ലഘു സങ്കടം അനവധി അതി
യായിട്ടു നിത്യതേജസ്സിൻ ധനത്തെ സമ്പാദിക്കുന്നു.”
“ സങ്കടം ക്ഷാന്തിയെയും ക്ഷാന്തി സിദ്ധതയെയും
സിദ്ധത ആശയെയും ഉളവാക്കുന്നു എന്നറിഞ്ഞു
നാം സങ്കടങ്ങളിലും പ്രശംസിക്കുന്നു.” “ഈ കാല

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/96&oldid=197798" എന്ന താളിൽനിന്ന് ശേഖരിച്ചത്