താൾ:56E236.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

തിക്കും. ഇതു തന്നെയുമല്ല. ഹിന്തുക്കളുടെ മറെറാരു
ന്യായംകൊണ്ടു ക്രിസ്തീയ ശ്രേഷ്ഠപുരുഷാൎത്ഥാനുഭവ
ത്തിലെ പ്രവൃത്തി ബന്ധനകാരണമല്ലെന്നു തെളി
യിക്കാം. എങ്ങിനെയെന്നാൽ: പരമാത്മാവിൻ ഏ
കാഗ്രചിത്തത്തോടെ പ്രതിഫലകാംക്ഷ കൂടാതെ
ചെയ്യുന്ന പ്രവൃത്തികളാൽ സംഗവും ബന്ധനവും
ജനനവും ഇല്ല എന്നു ഗീതയിൽ പറഞ്ഞിരിക്കുന്നു.
പാരത്രിക ദൈവരാജ്യാനുഭവത്തിൽ ഉണ്ടാകുന്ന പ്ര
വൃത്തി അവ്വണ്ണം തന്നെയാകുന്നു. പുരുഷാൎത്ഥം
പ്രാപിച്ചുപോയതുകൊണ്ടു പ്രതിഫലകാംക്ഷക്കു
ന്യായമില്ല. അതുണ്ടാകയുമില്ല. അവിടെ ദൈവ
ത്തെയല്ലാതെ മറെറാന്നിനെയും കുറിച്ചാലോചിപ്പാ
നില്ലായ്കകൊണ്ടു ദൈവത്തിൽ മനുഷ്യന്നു ഏകാ
ഗ്രചിത്തവും ഉണ്ടാകും. അതുകൊണ്ടു അവിടെ
വെച്ചുണ്ടാകുന്ന പ്രവൃത്തിയാൽ മനുഷ്യന്നു ഭാഗ്യവൎദ്ധ
നമാത്രമേ ഉണ്ടാകയുള്ളു.

c. ക്രിസ്തീയമാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥാനു
ഭവത്തിന്നും മനുഷ്യന്റെ ഐഹികജീവന്നും തമ്മി
ലെന്തു സംബന്ധം? ശ്രേഷ്ഠപുരുഷാൎത്ഥാനുഭവത്തി
ന്നായി മനുഷ്യൻ ഈ ലോകത്തിൽ സദാചാരം അനു
ഷ്ഠിക്കേണ്ടതാകകൊണ്ടു പുരുഷാൎത്ഥം സദാചാര
സംയുക്തമാകുന്നു. സദാചാരം ജീവനം കൂടാതെ
പുരുഷാൎത്ഥം പ്രാപിച്ചുകൂടാ. എന്നാൽ സൽഗുണ
സംയുക്തമായ ജീവനത്തിന്നായും പാപത്യാഗത്തി
ന്നായും ഉള്ള ശക്തി ദൈവസംസൎഗ്ഗത്താൽ ഈ ഭൂമി
യിൽവെച്ചു സാധിക്കുന്നു എന്നു വിശ്വാസി അനുഭ
വത്താൽ അറിയുന്നതുകൊണ്ടു ശ്രേഷ്ഠപുരുഷാൎത്ഥം

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/95&oldid=197797" എന്ന താളിൽനിന്ന് ശേഖരിച്ചത്