താൾ:56E236.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

ഉത്സാഹിപ്പിപ്പാനും അതിന്നാവശ്യമായ ശക്തി നല്കു
വാനും ആരുമില്ല. അതുകൊണ്ടു മോക്ഷം സൽഗു
ണസംയുക്തമല്ലെന്നു സ്പഷ്ടം. മോക്ഷം ജ്ഞാന
ത്താലുണ്ടാകുന്നു എന്നും ജ്ഞാനസമ്പാദനത്തിന്നു
ചിത്തവൃത്തി വേണമെന്നും ചിത്തവൃത്തി ഉണ്ടാവാൻ
സൽഗുണധൎമ്മം അനുഷ്ഠിക്കേണമെന്നും അതുകൊ
ണ്ടു മോക്ഷം സൽഗുണസംയുക്തമാണെന്നും ഹിന്തു
പറയുമായിരിക്കും. എന്നാൽ മോക്ഷാനുഭവത്തിൽ
ചിത്തവൃത്തി കൂടെ പോയ്പോകേണ്ടതാകയാൽ അ
തോടുകൂടെ സദാചാരവും പോയ്പോകേണ്ടതല്ലയോ?
ചിത്തവൃത്തി തന്നെ മായാംശമാകകൊണ്ടു സൽഗു
ണാചാരവും മായയുടെ അംശമാകുന്നു. മായ കേ
വലം നീങ്ങിപ്പോകേണ്ടതാകയാൽ മോക്ഷത്തിൽ
നിന്നു സദാചാരവും നീങ്ങിപ്പോകും. അതുകൊണ്ടു
മോക്ഷം സൽഗുണസംയുക്തവുമല്ല, സൽഗുണപ്രാ
മാണ്യവും സൽഗുണഹേതുവുമല്ല. മു മു ക്ഷു വിന്നു
അല്ലെങ്കിൽ ജ്ഞാനിക്കു കൎമ്മബന്ധനമില്ലായ്കയാൽ
ഏതു ദുരാചാരത്തിൽ ലയിക്കുന്നതിന്നും തടസ്ഥമില്ല.
യാതൊരു ദുഷ്കൃത്യവും അവനെ മോക്ഷത്തിൽനിന്നക
റ്റുന്നതും അല്ല.

ജ്ഞാനിക്കു മോക്ഷം കിട്ടുമെന്നതിന്നു നിശ്ചയം
എന്തു? വേദത്തിൽ പറഞ്ഞിരിക്കകൊണ്ടു മോക്ഷം
നിശ്ചയമായി ജ്ഞാനി പ്രാപിക്കുമെന്നു മാത്രമെ
ഹിന്തുവിന്നു പറവാൻ പാടുള്ളു. എന്നാൽ വേദ
ത്തിൽ പറഞ്ഞിരിക്കുന്ന അനേകകാൎയ്യങ്ങളെ ജ്ഞാ
നി ത്യജിക്കുന്നതുകൊണ്ടു തന്റെ വിശ്വാസം ശരിയാ
ണെന്നതിന്നു മറ്റു വല്ല നിശ്ചയവും ഉണ്ടാകേണ്ടതാ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/85&oldid=197787" എന്ന താളിൽനിന്ന് ശേഖരിച്ചത്