താൾ:56E236.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

ഹ്മലയവുമാകുന്നു. ബ്രഹ്മലയം സിദ്ധിക്കുമ്പോൾ
യാതൊരു അനുഭവവും ബോധവുമില്ലെങ്കിൽ അതു
ഭാഗ്യമെന്നറികയും അനുഭവിക്കയും ചെയ്യുന്നതാർ?
അതിന്നു ഭാഗ്യമെന്ന പേർ പറ്റുമോ? അതു ആന
ന്ദമാകുമോ? ഈ ജീവൻ നിൎഭാഗ്യമാണെന്നു വിചാ
രിക്കുന്നതായാൽ ജീവനില്ലാത്ത സ്ഥിതി നമ്മുടെ അ
നുഭവത്തിന്നു വിഷയമായിരിക്കായ്കയാൽ അതു ഭാഗ്യാ
വസ്ഥയാണെന്നു നമുക്കു എങ്ങിനെ അറിയാം? എ
ല്ലാ ന്യായങ്ങളും ശ്രുതിക്കും യുക്തിക്കും അനുഭവത്തി
ന്നും യോജിച്ചിരിക്കേണമെന്നു ഹിന്തുക്കുൾ പറയുന്നു.
മോക്ഷത്തെക്കുറിച്ചുള്ള ന്യായം ആ മൂന്നുകാൎയ്യങ്ങൾ്ക്കു
ഒക്കുമോ? ഒന്നാമതു ശ്രുതിക്കു ഒക്കുമോ? ശ്രുതി
കളിൽവെച്ചു അത്യുൽകൃഷ്ടമാകുന്ന ഋഗ്വേദമന്ത്രങ്ങ
ളിൽ മോക്ഷത്തെക്കുറിച്ചു ഒന്നുംതന്നെ പറഞ്ഞു കാ
ണാത്തതുകൊണ്ടു മോക്ഷം ശ്രുതിക്കു ഒക്കുന്നു എന്നെ
ങ്ങിനെ പറയാം? രണ്ടാമതു ഹിന്തുമാൎഗ്ഗത്തിലേയും
തത്വജ്ഞാനദൎശനങ്ങളിലേയും യുക്തി പലതരമാക
കൊണ്ടും എല്ലായുക്തികളും മോക്ഷത്തിന്നനുകൂലമ
ല്ലായ്കകൊണ്ടും മോക്ഷന്യായം യുക്തിക്കനുസാരമായ്വ
രുന്നതെങ്ങിനേ? ബ്രഹ്മലയം അഥവാ മോക്ഷം നിര
നുഭവസ്ഥിതിയാകയാൽ നമ്മുടെ അനുഭവത്തിന്നു
വിഷയമായ്വരായ്കകൊണ്ടു മോക്ഷന്യായം അനുഭവ
ത്തിന്നൊക്കുന്നതെങ്ങിനേ?

ഇതെല്ലാം വിചാരിച്ചാൽ മോക്ഷം പുരുഷാൎത്ഥ
മാകുന്നതെങ്ങിനേ? അല്ലെങ്കിൽ മോക്ഷം മനുഷ്യ
ന്റെ ഉത്തമഭാഗ്യമായിരിക്കുന്നതെങ്ങിനേ? മനുഷ്യ
ന്റെ വാഞ്ഛകളിൽ ജീവവാഞ്ഛയാണല്ലോ ഏറ്റ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/81&oldid=197783" എന്ന താളിൽനിന്ന് ശേഖരിച്ചത്