താൾ:56E236.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

മനുഷ്യൻ സ്വയപ്രയത്നംകൊണ്ടു അമൎത്യത പ്രാപി
ക്കേണം. പുരാണങ്ങളിൽ അമൎത്യതയുണ്ടായ്വന്ന
വഴി രണ്ടാണെന്നു പറഞ്ഞിരിക്കുന്നു. ഒന്നാമതു ക
ചന്റെ കഥയാലും രണ്ടാമതു പാലാഴിമഥനത്താലും
അതു തെളിയും.

പണ്ടു ദേവന്മാൎക്കും അസുരന്മാൎക്കും തമ്മിൽ യു
ദ്ധമുണ്ടായപ്പോൾ ബൃഹസ്പതി ദേവന്മാരുടെയും
ശുക്രൻ അസുരന്മാരുടെയും നാഥനായിരുന്നു. ശുക്ര
ന്നു മൃതസഞ്ജീവനിവിദ്യ അറിയാമായിരുന്നു. ബൃഹ
സ്പതിക്കതു അറിഞ്ഞു കൂടാതിരുന്നതുകൊണ്ടു ദേവന്മാ
ൎക്കു പരാജയം സംഭവിച്ചു. ശുക്രന്നു ആ അറിവു
ണ്ടായിരുന്നതുകൊണ്ടു യുദ്ധത്തിൽ മരിക്കുന്ന അസു
രന്മാരെ ഒക്കയും ജീവിപ്പിച്ചു. ദേവന്മാർ മരിച്ചു
മരിച്ചു ഒടുങ്ങാറായപ്പോൾ ബൃഹസ്പതിയുടെ മൂന്നാം
പുത്രനായ കചൻ ആ വിദ്യ പഠിക്കേണ്ടതിന്നായി
ശുക്രനെ ചെന്നാശ്രയിച്ചു. ശുക്രന്റെ മകളായ
ദേവയാനിയുടെ സഹായംകൊണ്ടു കചൻ ശുക്ര
ന്റെ ഇഷ്ട ശിഷ്യനായ്തീൎന്നു. ഈ വിവരം അസുര
ന്മാർ അറിഞ്ഞപ്പോൾ കചനെ പലകുറി കൊന്നു
കളഞ്ഞു എങ്കിലും ശുക്രൻ അവനെ വീണ്ടും വീണ്ടും
ജീവിപ്പിച്ചു. ഒടുക്കം അസുരന്മാർ കചനെ കൊന്നു
ചുട്ടു ഭസ്മമാക്കി മദ്യത്തിലിട്ടു ശുക്രന്നു കൊടുത്തു അ
വൻ അറിയാതെ ആ മദ്യം കുടിക്കയും ചെയ്തു. ദേവ
യാനിയുടെ നിൎബ്ബന്ധത്താൽ കചനെ വീണ്ടും ജീവി
പ്പിപ്പാൻ ഭാവിച്ചപ്പോൾ കചൻ തന്റെ വയററിലാ
ണെന്നു ശുക്രനറിഞ്ഞു. കചൻ പുറത്തേക്കു വരു
മ്പോൾ താൻ മരിക്കേണ്ടിവരുമെന്നറിഞ്ഞതുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/79&oldid=197781" എന്ന താളിൽനിന്ന് ശേഖരിച്ചത്