താൾ:56E236.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

ച്ചുകൊണ്ടിരിക്കേ അവയുടെ സാദ്ധ്യത്തിന്നായി സ
ദാചാരാനുഷ്ട്രാനം ആവശ്യമായിരിക്കയോ ആവശ്യമി
ല്ലെന്നുവരികയോ ചെയ്യാം. അല്ലെങ്കിൽ ആവക
ധനങ്ങൾ സൽഗുണസംയുക്തങ്ങളോ സൽഗുണവി
രഹിതങ്ങളോ ആയിരിക്കും. അതുകൊണ്ടു സൽഗു
ണസംയുക്തമായ പ്രാകൃതധനങ്ങൾ സൽഗുണരഹി
തമായ പ്രാകൃതധനങ്ങൾ സൽഗുണസംയുക്തമായ
പാരത്രികധനങ്ങൾ സൽഗുണവിരഹിതമായ പാര
ത്രികധനങ്ങൾ എന്നിങ്ങിനെ നാലുതരം പുരുഷാൎത്ഥ
ങ്ങളുണ്ടു. ഇങ്ങിനെ വിവിധപുരുഷാൎത്ഥങ്ങളെ കു
റിച്ചു വിവിധമാൎഗ്ഗങ്ങൾ വ്യവഹരിച്ചുകാണുന്നതിൽ
ഹിന്തുമതത്തിലെയും ക്രിസ്തീയമതത്തിലെയും പുരു
ഷാൎത്ഥങ്ങളുടെ ഗുരുലഘുത്വങ്ങളെയും യോഗ്യായോ
ഗ്യതകളെയും ഒടുക്കം പരിശോധിക്കുന്നു.

1. ഹിന്തുമതത്തിലെ പുരുഷാൎത്ഥങ്ങളുടെ
പരിശോധന.

a. ഹിന്തുമതത്തിലെ പുരുഷാൎത്ഥങ്ങൾ ഏവ
യെന്നു നാം മീതെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

“ധൎമ്മാൎത്ഥകാമമോക്ഷം നാലിന്നു വിരോധങ്ങൾ
തമ്മിൽ വരാതെകണ്ടു സാധിച്ചുകൊൾകെയാവു,
ധൎമ്മത്തെയുപേക്ഷിച്ചോരൎത്ഥകാമങ്ങൾ വേണ്ട
ധൎമ്മകാമങ്ങൾ വെടിഞ്ഞുൎത്ഥവുമുണ്ടാകേണ്ട
ധൎമ്മാൎത്ഥങ്ങളെ വെടിഞ്ഞുള്ള കാമവുംവേണ്ട,
തങ്ങളിൽ വിരുദ്ധമായിരിക്കുമിവമൂന്നും
മംഗലശീലെ നിന്നോടെന്തിനു പറയുന്നു,
ധൎമ്മത്തെ സാധിക്കുമ്പോൾ അൎത്ഥകാമങ്ങളും പോം
ധൎമ്മകാമങ്ങളും പോമൎത്ഥത്തെ സാധിക്കുമ്പോൾ
കാമത്തെ സാധിക്കുമ്പോളൎത്ഥധൎമ്മങ്ങളും പോം.”

7

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/75&oldid=197777" എന്ന താളിൽനിന്ന് ശേഖരിച്ചത്