താൾ:56E236.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

ഐഹികധനങ്ങൾ ശ്രേഷ്ഠപുരുഷാൎത്ഥാനുഭവത്തി
ന്നു എതിർ നിന്നാൽ അവറ്റെ തള്ളിക്കളയേണം.
നേരെ മറിച്ചു നമുക്കുള്ള എല്ലാ ഐഹികധനങ്ങ
ളെയും ശ്രേഷ്ഠപുരുഷാൎത്ഥലബ്ധിക്കു സഹായങ്ങ
ളായി പ്രയോഗിക്കുന്നതുംകൂടെ ആവശ്യമാകുന്നു.
ഇങ്ങിനെ നിത്യഭാഗ്യത്തിന്നായി പരിശ്രമിക്കുമ്പോൾ
താല്കാലികമായവറ്റെ സംബന്ധിച്ചു ക്രിസ്തീയമാൎഗ്ഗ
വും സ്വയപരിത്യാഗം ആവശ്യപ്പെടുന്നു. ഐഹിക
ധനങ്ങളെ കൂടെ ശ്രേഷ്ഠ പുരുഷാൎത്ഥപ്രാപ്തിക്കുസഹാ
യങ്ങളായി ഉപയോഗിക്കുന്നതിനാലൊ ദൈവരാജ്യം
ലോകത്തിൽ വ്യാപരിച്ചും വികസിച്ചും വരും. ഇങ്ങി
നെ ദൈവരാജ്യം ലോകത്തിൽ ഒരു സമുദായമായ്തീ
രുന്നു. ഈ സമുദായത്തിലെ അവയവങ്ങൾ അന്യോ
ന്യം സഹോദരത്വമാചരിക്കയും പരിപൂൎണ്ണസ്നേഹ
ത്തിൽ ജീവിക്കയും ദൈവരാജ്യവൎദ്ധനയ്ക്കായി പ്രവൃ
ത്തിക്കയും ചെയ്യേണ്ടതാകുന്നു. ഇതിനാൽ ദൈവ
രാജ്യം ലോകത്തിൽ പരിപൂൎണ്ണമായ്വരുമ്പോൾ അതു
ലോകാവസാനത്തിൽ ക്രിസ്തുവിന്റെ പുനരാഗമന
ത്തോടുകൂടെ പാരത്രികാനുഭവമായ്തീരും.

ΙΙΙ. ശ്രേഷ്ഠപുരുഷാൎത്ഥ
പരിശോധന.

ലോകത്തിലെ എല്ലാ മാൎഗ്ഗങ്ങളെയും പരിശോ
ധിച്ചാൽ നാലുതരം പുരുഷാൎത്ഥങ്ങളെ കാണും.
മനുഷ്യൻ അൎത്ഥിക്കുന്ന ധനങ്ങൾ പ്രാകൃതമോ പാര
ത്രികമോ ആയിരിക്കും. ആവക ധനങ്ങളെ അൎത്ഥി

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/74&oldid=197776" എന്ന താളിൽനിന്ന് ശേഖരിച്ചത്