താൾ:56E236.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

ത്തിൽ നിൎത്തിപോരേണ്ടതിന്നും പാപത്തിന്നായുള്ള
വശീകരണങ്ങളാലും മറ്റും മനുഷ്യൻ ദൈവരാജ്യ
ത്തിൽനിന്നു അകന്നുപോകാതിരിക്കേണ്ടതിന്നും
ആയി വിശുദ്ധാത്മാവിന്റെ ഹൃദയാധിവാസംകൂടെ
ഉണ്ടായ്വരുന്നു. ദൈവരാജ്യത്തിന്റെ പ്രജകൾ എ
പ്പോഴും സദാചാരം അനുഷ്ഠിക്കേണ്ടതാകകൊണ്ടു
ഈ പുരുഷാൎത്ഥം സദാചാരസംയുക്തമായതാകുന്നു.
എങ്കിലും പുരുഷാൎത്ഥം സദാചാരത്തിന്റെ കൂലിയല്ല.
സദാചാരം പുരുഷാൎത്ഥത്തിന്നു സഹചരമാകുന്നു.
പുരുഷാൎത്ഥം പ്രാപിക്കുന്നതു ദൈവത്തിന്റെ ദയ
യാൽ മാത്രമാകുന്നു. പാപിയായ മനുഷ്യന്നു ഉത്തമ
സദാചാരാനുഷ്ഠാനം അസാദ്ധ്യമാകകൊണ്ടു നീതി
എന്നതു തന്നെ പുരുഷാൎത്ഥത്തിലടങ്ങിയിരിക്കുന്ന
ദൈവദാനമാകുന്നു. അതുകൊണ്ടു ക്രിസ്തീയമാൎഗ്ഗ
ത്തിൽ ശ്രേഷ്ഠപുരുഷാൎത്ഥം സദാചാരപ്രാമാണ്യവും
സദാചാരഹേതുവുമാകുന്നു. ഇങ്ങിനെ പുരുഷാൎത്ഥ
പ്രാപ്തിക്കായി സദാചാരാനുഷ്ഠാനം വേണമെന്ന
തല്ല മുഖ്യം. ലഭിക്കുന്ന ദൈവദാനത്തെ (പുരുഷാ
ൎത്ഥത്തെ) നിത്യം അനുഭവിച്ചുപോരുന്നതിൽ സദാ
ചാരം ഉണ്ടായിരിക്കുമെന്നതു ആകുന്നു മുഖ്യം. ഇ
തു വിചാരിച്ചാൽ ക്രിസ്തീയപുരുഷാൎത്ഥാനുഭവത്തിൽ
മനുഷ്യൻ ലോകത്തോടു എങ്ങിനെ പെരുമാറേ
ണ്ടതാകുന്നു എന്നു തെളിഞ്ഞു വരും. ഈ ശ്രേ
ഷ്ഠപുരുഷാൎത്ഥത്തെ അംഗീകരിക്കുന്നവൻ പാപ
സംയുക്തമായ ഐഹികധനങ്ങളെ ഒഴിചു പ്ര
പഞ്ചഭാവം മാറ്റി രാഗമോഹങ്ങളുള്ള ദോഷസ്വ
ഭാവത്തെ തള്ളിക്കളയേണ്ടതാകുന്നു. അല്ലെങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/73&oldid=197775" എന്ന താളിൽനിന്ന് ശേഖരിച്ചത്