താൾ:56E236.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

f. നാം ഇതുവരെ പ്രസ്താവിച്ച ക്രിസ്തുമാൎഗ്ഗ
ത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥനിരൂപണം സംക്ഷേ
പിച്ചു പറയാം. പാരത്രികദൈവരാജ്യമാകുന്നു ക്രിസ്തീ
യമാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥം. പാരത്രിക
ദൈവരാജ്യത്തിൽ മനുഷ്യൻ മരണശേഷം പ്രവേ
ശിക്കും. അവിടെ സ്വൎഗ്ഗവാസം, ദൈവസംസൎഗ്ഗം,
നിത്യജീവൻ എന്നിവ അനുഭവിക്കും. ലോകത്തി
ലെ അരിഷ്ടതകളൊന്നും അവിടെ ബാധിക്കുന്നതല്ല.
ഈ പുരുഷാൎത്ഥം നല്കുന്നതു യേശുക്രിസ്തു ആകുന്നു.
അതുകൊണ്ടു മനുഷ്യൻ വിശ്വാസത്താൽ തേജസ്ക്ക
രിക്കപ്പെട്ട ക്രിസ്തുവിനോടു ഈ ലോകത്തിലിരിക്കു
മ്പോൾ തന്നെ സംസൎഗ്ഗം ചെയ്യേണ്ടതാകുന്നു.
അതുമാത്രവുമല്ല. ശ്രേഷ്ഠപുരുഷാൎത്ഥനുഭവത്തിന്നു
മനുഷ്യന്റെ തല്ക്കാല പാപാവസ്ഥ വിപരീതമായിരി
ക്കുന്നതുകൊണ്ടും ശരിയായ പുരുഷാൎത്ഥം ഇന്നതെ
ന്നു മനുഷ്യനെ ഗ്രഹിപ്പിക്കേണ്ടതാകകൊണ്ടും പുരു
ഷാൎത്ഥം നിശ്ചയമായി ലഭിക്കും എന്നു മനുഷ്യന്നു
ഉറപ്പുവരുത്തേണ്ടതാകകൊണ്ടും ക്രിസ്തു ശ്രേഷ്ഠപുരു
ഷാൎത്ഥമായ ദൈവരാജ്യത്തെ ഈ ലോകത്തിൽ മാനു
ഷഹൃദയത്തിൽ തന്നെ സ്ഥാപിക്കേണ്ടതിന്നായി അ
വതരിച്ചു. അതിനാൽ മനുഷ്യൻ ക്രിസ്തുവിലെ
വിശ്വാസത്താൽ തന്നെ ഈ ലോകത്തിലിരിക്കെ
പാപമോചനം പുനൎജ്ജനനം ദൈവപുത്രത്വം
സത്യപരിജ്ഞാനം എന്നിവറ്റെ അനുഭവിക്കുന്നു.
ഈ അനുഭവം മനുഷ്യഹൃദയത്തിൽ വരുന്നതു തിരു
വചനത്താലും വിശുദ്ധാത്മാവിന്റെ പ്രവൃത്തി
യാലുമാകുന്നു. ഈ അനുഭവങ്ങളെ മാനുഷഹൃദയ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/72&oldid=197774" എന്ന താളിൽനിന്ന് ശേഖരിച്ചത്