താൾ:56E236.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

ണ്ടതിന്നുമായി ക്രിസ്തു രണ്ടാമതും വരും. അന്നു, മരി
ച്ചുപോയവരും ജീവനോടെയുള്ളവരുമായ വിശ്വാ
സികളെ ക്രിസ്തു സ്വൎഗ്ഗത്തിൽ കൊണ്ടു പോകും.
മരിച്ചു പോയവൎക്കു പുനരുത്ഥാനവും ജീവനോടുള്ള
വൎക്കു രൂപാന്തരവും സംഭവിക്കും. സ്വൎഗ്ഗത്തിലെ
നിത്യജീവൻ അനുഭവിക്കേണ്ടതിന്നു നിത്യവും പാപ
രഹിതവും അക്ഷയവുമായ ദേഹം വിശ്വാസികൾ്ക്കു
ണ്ടാകും. ഈ ലോകത്തിൽ തന്നെ ക്രിസ്തുവിനോടുള്ള
കൂട്ടായ്മയിൽ വിശ്വാസികൾ ചേൎന്നിരിക്കുന്നതുകൊ
ണ്ടു ആ ജീവശക്തിയാൽ തന്നെ പുതുദേഹം എല്ലാ
വരും പ്രാപിക്കും.

d. യോഹന്നാൻ അപ്പോസ്തലന്റെ എഴുത്തുക
ളിൽ ശ്രേഷ്ഠപുരുഷാൎത്ഥത്തെക്കുറിച്ചു പറഞ്ഞിരി
ക്കുന്നതെന്തു?

യോഹന്നാന്റെ സുവിശേഷത്തിൽ 3, 3-5 ദൈ
വരാജ്യത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഈ സുവി
ശേഷത്തിലും യോഹന്നാന്റെ ലേഖനങ്ങളിലും
ജീവൻ മരണം ഇരുട്ടു വെളിച്ചം എന്നീ വൈപരീത്യ
ങ്ങളാകുന്നു മുഖ്യം. മനുഷ്യൻ ദൈവരാജ്യത്തിൽ
പ്രാപിക്കുന്നതു നിത്യജീവനാകുന്നു. നിതൃജീവൻ
പ്രാപിക്കുന്നതു ക്രിസ്തുവിലെ വിശ്വാസത്താലുണ്ടാ
കുന്ന പുനൎജ്ജനനത്താലാകുന്നു. എന്നു തന്നെയല്ല
വിശ്വാസികൾ്ക്കു ക്രിസ്തുവിനോടു സംസൎഗ്ഗം ചെയ്യു
ന്നതിനാൽ മാത്രമേ ഹൃദയത്തിലെ പുനൎജ്ജനനവും
നിത്യജീവനും അനുഭവിപ്പാൻ സാധിക്കയുള്ളു. അതു
കൊണ്ടു ക്രിസ്തുതാൻ തന്നെ ജീവനാകുന്നു എന്നു പറ
ഞ്ഞിരിക്കുന്നു. ക്രിസ്തുവിനോടുള്ള സംസൎഗ്ഗം ജീവ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/69&oldid=197771" എന്ന താളിൽനിന്ന് ശേഖരിച്ചത്