താൾ:56E236.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

ഞ്ഞാൽ ഇതുവരെ പാപത്തിന്നു ദാസനായിരുന്നവ
ന്റെ മേൽ, അവൻ മാനസാന്തരപ്പെടുകകൊണ്ടു
ഇനി പാപത്തിന്നു അധികാരമില്ല. അവൻ പാ
പത്തിൽനിന്നു വിടുവിക്കപ്പെടുന്നു. ഇതിന്നു ക്രിസ്തു
വിന്റെ പ്രായശ്ചിത്തമരണം ആധാരമാകുന്നു. വി
ശ്വസിക്കുന്നവൻ പാപത്തിൽനിന്നു ഉദ്ധാരണം പ്രാ
പിക്കുന്നതിനാൽ ക്രിസ്തുവിന്റെ ജീവസംസൎഗ്ഗത്തിൽ
പ്രവേശിക്കുന്നതുകൊണ്ടു പുതിയ ജീവൻ പ്രാപിക്കു
ന്നു. മേലാൽ നീതിയിലും ശുദ്ധിയിലും ജീവിക്കുന്നു.
അതിന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം ആധാരം.
മേല്പറഞ്ഞതെല്ലാം ദൈവത്തിന്റെ ദാനമാകുന്നു.
എന്നാൽ മനുഷ്യന്റെ പ്രവൃത്തിയും അതോടു ചേ
ൎന്നിരിക്കുന്നു. ഞാൻ പാപത്തിന്നു മരിച്ചു എന്നു
മനുഷ്യൻ വിശ്വസിക്കയും ക്രിസ്തുവിൽനിന്നു ലഭിക്കു
ന്ന പുതിയ ജീവന്നു അനുസാരമായ്നടക്കുകയും വേ
ണം. മൂന്നാമതു മേല്പറഞ്ഞ പുതിയ ജീവനും കൂട്ടാ
യ്മയും നമുക്കു അനുഭവമാക്കിത്തരുന്നതു വിശുദ്ധാ
ത്മാവാകുന്നു. വിശുദ്ധാത്മാവാകുന്നു മനുഷ്യനെ
ക്രിസ്തുവിന്റെയും ദൈവത്തിന്റെയും സംസൎഗ്ഗ
ത്തിൽ പ്രവേശിപ്പിക്കുന്നതു. എന്നാൽ പാരത്രിക
ദൈവരാജ്യത്തിൽ മനുഷ്യൻ പ്രവേശിക്കുമെന്നതിന്നും
അതിലെ ഭാഗ്യം അനുഭവിക്കും എന്നതിന്നും വിശു
ദ്ധാത്മാവാകുന്നു ഉറപ്പു.

പാരത്രിക ദൈവരാജ്യത്തിൽ മനുഷ്യൻ മരണ
ശേഷം പ്രവേശിക്കും. വിശ്വാസികളെ പാരത്രിക
ദൈവരാജ്യത്തിൽ അല്ലെങ്കിൽ സ്വൎഗ്ഗത്തിൽ പ്രവേ
ശിപ്പിക്കേണ്ടതിന്നും അവിശ്വാസികളെ ശിക്ഷിക്കേ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/68&oldid=197770" എന്ന താളിൽനിന്ന് ശേഖരിച്ചത്