താൾ:56E236.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

പറയുന്നു. സ്നാനപ്പെട്ടവർ ക്രിസ്തുവിനെ ഉടുത്തിരി
ക്കുന്നു. ഗലാ. 3, 27. 28. വിശ്വാസികൾ ഒരു ശരീര
മായി അവനോടു ബന്ധിച്ചിരിക്കുന്നു. ക്രിസ്തു തല
യും വിശ്വാസികൾ ശരീരത്തിലെ അവയവങ്ങളുമാ
കുന്നു. 1 കൊരി. 12, 13; കൊലൊ. 2, 19. ക്രിസ്തുവി
നോടുള്ള കൂട്ടായ്മയാൽ മനുഷ്യന്നുണ്ടാവുന്ന ആത്മി
കജീവൻ തല്ക്കാലം തികവായി വെളിപ്പെട്ടുവരായ്ക
യാൽ ദൈവത്തിൽ ഒളിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ
തേജസ്സുള്ളു പുനരാഗമനത്തിൽ വിശ്വാസികളുടെ
ജീവസമ്പൂൎണ്ണതയും പ്രത്യക്ഷമായ്വരും, ഇവയുടെ
സാരമോ ക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ സ്ഥാ
പിതമായ്വന്ന അദൃശ്യമായ ദൈവരാജ്യത്തിൽ വിശ്വാ
സികൾ സ്നാനമുഖേന പങ്കാളികളായ്തീരുന്നു എന്നും
അതിന്റെ സമ്പൂൎണ്ണത ക്രിസ്തുവിന്റെ പുനരാഗമന
ത്തിൽ വരാതിരിക്കുന്നതുകൊണ്ടു ദൈവരാജ്യം തിക
വോടെ പ്രത്യക്ഷമാവാനിരിക്കുന്നു എന്നും തന്നെ.
എന്നാൽ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വിശ്വാസികൾ
അനുഭവിക്കുന്ന ജീവൻ അവരുടെ പുതിയ ജിവന്നു
ആധാരവും നടപ്പിന്റെ ശക്തിയുമായ്തീരുന്നു. വി
ശ്വാസികൾ ക്രിസ്തുവിന്റെ കൂട്ടായ്മയാൽ അന്യോന്യ
സംബന്ധമുള്ളവരാകകൊണ്ടു അന്യോന്യം സ്നേഹ
ത്തിൽ പെരുമാറുവാൻ കടമ്പെട്ടിരിക്കുന്നു. രണ്ടാമ
തു വിശ്വാസികൾ സ്നാനത്തിൽ ക്രിസ്തുവിനോടുകൂടെ
മരിക്കയും കുഴിച്ചിടപ്പെടുകയും ഉണൎത്തപ്പെടുകയും
ചെയ്തു എന്നു അപ്പോസ്തലൻ പറയുന്നു. ക്രിസ്തു
പാപത്തിന്നു മരിച്ചപ്രകാരം മാനസാന്തരപ്പെടുന്ന
ഓരോരുത്തൻ പാപത്തിന്നു മരിക്കുന്നു എന്നു പറ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/67&oldid=197769" എന്ന താളിൽനിന്ന് ശേഖരിച്ചത്