താൾ:56E236.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

പുനരുത്ഥാനം മുഖ്യസംഗതിയായി പറഞ്ഞിരിക്കു
ന്നു. പേത്രൻ അപ്പോസ്തലൻ ക്രിസ്തുവിന്റെ പുന
രുത്ഥാനത്താൽ ദൈവം നമ്മെ ജീവനുള്ള പ്രത്യാശ
യ്ക്കായി ജനിപ്പിച്ചിരിക്കുന്നു എന്നു പറയുന്നു. 1 പേ
ത്രൻ 1, 3. ജീവനുള്ള പ്രത്യാശയാൽ കേടു മാലിന്യം
വാട്ടം എന്നിവയില്ലാത്തതും സ്വൎഗ്ഗത്തിൽ സൂക്ഷിച്ചു
വെച്ചതുമായ അവകാശത്തിന്നായി ഭക്തന്മാർ കാത്തു
നില്ക്കുന്നു. അതിന്നായി ഭക്തന്മാർ സഹോദരപ്രീ
തിയോടും സദാചാരത്തോടുംകൂടെ ജീവിക്കേണ്ടതാ
കുന്നു. യാക്കോബ് അപ്പോസ്തലൻ ഉള്ളിലെ പുന
ൎജ്ജനനം ദൈവരാജ്യത്തിന്നായിട്ടു ആവശ്യമെന്നു പ
റയുന്നു. പുനൎജ്ജനനം എന്നതോ ഹൃദയത്തിന്റെ
പരിണാമവും ദൈവജീവന്റെ അനുഭവവും ആകു
ന്നു. അതാകുന്നു ദൈവരാജ്യത്തിന്നായുള്ള ലോകന
വീകരണത്തിന്റെ ആരംഭം.

c. പൌൽ അപ്പോസ്തലന്റെ എഴുത്തുകളിൽ
വിശ്വാസത്താലുള്ള നീതീകരണം എന്നതാകുന്നു
മുഖ്യവിഷയം. ദൈവത്തിന്റെ മുമ്പാകെയുള്ള നീ
തി മനുഷ്യന്റെ അന്ത്യലാക്കല്ല. അന്ത്യലാക്കാകുന്ന
ശ്രേഷ്ഠപുരുഷാൎത്ഥം പ്രാപിപ്പാനുള്ള സാഹിത്യം
മാത്രമാകുന്നു. പൌലിന്റെ എഴുത്തുകൾപ്രകാരം
ശ്രേഷ്ഠപുരുഷാൎത്ഥം യേശുക്രിസ്തുവിനാലാകുന്നു നമു
ക്കു ലഭിക്കുന്നതു. ഇതിനെപ്പറ്റി നാം അദ്ദേഹത്തി
ന്റെ എഴുത്തുകളിൽ മൂന്നുവിധം ആലോചന കാ
ണും. ഒന്നാമതു ക്രിസ്തുവിൽ വിശ്വസിക്കുന്നവരൊ
ക്കയും അവനിൽ ഏകം എന്നും അവന്റെ സംസ
ൎഗ്ഗത്തിൽ മനുഷ്യൻ സ്നാനത്താൽ ചേരുന്നു എന്നും

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/66&oldid=197768" എന്ന താളിൽനിന്ന് ശേഖരിച്ചത്