താൾ:56E236.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

ദൈവരാജ്യത്തിലെ അനുഭവങ്ങളെക്കുറിച്ചും യേശു
വിന്റെ പുനരുത്ഥാനത്തെക്കുറിച്ചും ധാരാളം പറ
ഞ്ഞിരിക്കുന്നു. ദൈവരാജ്യം എന്ന പദം പൌൽ
അപ്പോസ്തലന്റെ ലേഖനങ്ങളിൽ ദുൎല്ലഭം ചില
പ്പോൾ കാണുന്നുണ്ടെങ്കിലും ആ സ്ഥലങ്ങളിലും
പാരത്രികമായ ഭാവിയിലെ ദൈവരാജ്യം എന്നൎത്ഥം
വരും. ഈ ലോകത്തിലെ ആത്മികരക്ഷാനുഭവ
ത്തിന്നു ദൈവരാജ്യം എന്ന പദം വളരെ ദുൎല്ലഭമായി
മാത്രം പറയുന്നു. റോമർ 14, 17. മറ്റുള്ള അപ്പോ
സ്തലരുടെ ലേഖനങ്ങളിൽ ആ പദം കാണുന്നില്ല.
കാരണം മാനസാന്തരപ്പെട്ടു വിശ്വസിക്കുന്നവർ യേ
ശുവിന്റെ സംസൎഗ്ഗത്താൽ ദൈവസംസൎഗ്ഗത്തിൽ
പ്രവേശിക്കുന്നു എന്നും അവന്റെ പുനരുത്ഥാന
ത്താൽ ദൈവരാജ്യം ജീവൻ എന്നിവ ലഭിക്കും എന്നും
അവർ വിശ്വസിച്ചിരുന്നു. ഇതൊക്കയും ക്രിസ്തുവി
നാൽ സാദ്ധ്യമായ്വരുന്നതുകൊണ്ടു ദൈവരാജ്യഘോ
ഷണം ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യമായിത്തീൎന്നു.
സ്നാനത്താൽ യേശുവിന്റെ ജീവസംസൎഗ്ഗത്തിൽ
പ്രവേശിക്കുന്നവർ ദൈവരാജ്യത്തിന്നവകാശികളായി
ത്തീരും. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അവർ
അതു തികവായി അനുഭവിക്കും. ഇഹത്തിലെ സഹോ
ദരപ്രീതിയാൽ അന്യോന്യകൂട്ടായ്മയിലിരുന്നു ലോക
ത്തിന്റെ മാലിന്യതയിൽനിന്നു തങ്ങളെ തന്നെ കാ
ത്തു ക്രിസ്തുവിന്റെ പുനരാഗമനത്തിന്നായി ഒരുങ്ങി
നില്ക്കേണ്ടതാകുന്നു യേശുവിന്റെ ശിഷ്യന്മാരുടെമുറ.

അപ്പോസ്തലരുടെ പ്രവൃത്തികൾ എന്ന പുസ്ത
കത്തിലും മേല്പറഞ്ഞ കാരണങ്ങളാൽ യേശുവിന്റെ

6*

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/65&oldid=197767" എന്ന താളിൽനിന്ന് ശേഖരിച്ചത്