താൾ:56E236.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

ണം മനുഷ്യന്റെ പാപമോചനത്തിന്നാവശ്യമായ
സംഗതിയാണെന്നു പറഞ്ഞിരിക്കുന്നു. മാൎക്ക് 10, 45;
യോഹ. 10, 11. അവന്റെ മരണത്താൽ സാദ്ധ്യമാ
യ്വരുന്ന പാപമോചനം എന്നതു ദൈവരാജ്യത്തിലെ
അനുഭവത്തിന്റെ ഒരു ഭാഗമാകുന്നു. അവന്റെ
പുനരുത്ഥാനത്താൽ വിശ്വാസിയുടെ ഹൃദയത്തിൽ
പുതിയ ജീവനും ഉത്ഭവിച്ചുവരുന്നു. റോമർ 4, 24. 25.
ഈ രണ്ടു പ്രവൃത്തികളുടെ ഫലം പാപമോചനവും
പുതിയ ജീവനുമാണെന്നു ശിഷ്യർ തന്നെ അനുഭ
വിച്ചു. യേശു തന്റെ മരണത്തിന്നു മുമ്പെ പല
പ്പോഴും മരണത്തെക്കുറിച്ചു ശിഷ്യന്മാരോടു പറഞ്ഞി
രുന്നെങ്കിലും അതു അവർ അശേഷം ഗ്രഹിച്ചിരു
ന്നില്ല. അവരുടെ ധാരണയ്ക്കും പ്രതീക്ഷയ്ക്കും യേശു
വിന്റെ മരണം നേരെ വിപരീതമായിരുന്നു. അവ
ന്റെ മരണശേഷം അവർ നിരാശപ്പെടുകയും
നിരാധാരന്മാരെപോലെ ഇരിക്കയും ചെയ്തു. എങ്കി
ലും യേശു പുനരുത്ഥാനം ചെയ്തു എന്നു അവർ
കണ്ടപ്പോൾ അധൈൎയ്യവും ഭയവും നിരാശയും നീങ്ങി
പുതിയ ജീവചൈതന്യങ്ങളോടെ പ്രവൃൎത്തിപ്പാനാരം
ഭിച്ചു. കാരണം അവൎക്കു വീണ്ടും യേശുവിനോടു
സംസൎഗ്ഗം ചെയ്വാൻ സാധിച്ചു. ഇങ്ങിനെ ജീവി
ച്ചെഴുനീറ്റും തേജസ്കരിക്കപ്പെട്ടുമിരിക്കുന്ന യേശുവി
ന്റെ കൂട്ടായ്മയിൽ ദൈവരാജ്യം തങ്ങൾക്കു ലഭിക്കു
മെന്ന പ്രത്യാശ അവൎക്കുണ്ടായ്വന്നു. ഇതിന്നെല്ലാം
യേശുവിന്റെ പുനരുത്ഥാനവും അതിനാൽ തങ്ങ
ൾ്ക്കനുഭവമായ്വന്ന പുതിയ ജീവനും ആധാരമായ്ക്കിട
ക്കുന്നതുകൊണ്ടു അപ്പോസ്തലരുടെ രചനകളിൽ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/64&oldid=197766" എന്ന താളിൽനിന്ന് ശേഖരിച്ചത്