താൾ:56E236.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

ഷാൎത്ഥം പ്രാപിക്കും. ഇതു അവന്റെ ശിഷ്യരൊന്നാ
മതു അനുഭവിച്ചിരിക്കുന്നു. യേശു സ്വന്തശിഷ്യരു
മായി ചെയ്ത സംസൎഗ്ഗത്തിൽ ദൈവത്തോടുള്ള ജീവ
കൂട്ടായ്മ സിദ്ധിച്ചിട്ടുണ്ടെങ്കിൽ അവൻ സ്വൎഗ്ഗത്തേക്കു
പോയതിന്റെ ശേഷം ആ സംസൎഗ്ഗത്തിന്നു പകരം
എന്താകുന്നു ഉള്ളതെന്നും അല്ലെങ്കിൽ മേൽപറഞ്ഞ
പ്രകാരം യേശുവിന്റെ ദൃശ്യസംസൎഗ്ഗം ഇല്ലാതിരി
ക്കെ ഈ കാലത്തിൽ ദൈവരാജ്യം ക്രിസ്തുവിശ്വാസി
കൾക്കു എങ്ങിനെ അനുഭവമായും വാസ്തവമായും
വരുന്നു എന്നും ചോദിക്കേണ്ടതാകുന്നു. ഇതിന്നു
അപ്പോസ്തലരുടെ എഴുത്തുകളിൽനിന്നു ഉത്തരം കിട്ടും.

b. യേശുവിന്റെ ദൈവരാജ്യഘോഷണത്തിന്നും
അപ്പോസ്തലന്മാരുടെ ഘോഷണത്തിന്നും മദ്ധ്യേ യേ
ശുവിന്റെ മരണവും പുനരുത്ഥാനവും സംഭവിച്ചു.
ക്രിസ്തുവിന്റെ പ്രവൃത്തിക്കും വെളിപ്പാടിന്നും തികവു
വന്നതു ആ രണ്ടു സംഭവങ്ങളാലാണെന്നു അപ്പോസ്ത
ലന്മാർ പ്രത്യേകം എണ്ണിയിരിക്കുന്നതുകൊണ്ടു അവ
രുടെ ഘോഷണത്തിലും എഴുത്തുകളിലും ദൈവരാ
ജ്യം എന്നതല്ല. യേശുവിന്റെ കഷ്ടമരണംപുനരു
ത്ഥാനങ്ങളും അവയുടെ രക്ഷാഫലവുമാകുന്നു മുഖ്യ
സംഗതികളായി കാണുന്നതു. അതു വിചാരിച്ചാല
വരുടെ ഘോഷണം യേശുവിന്റെ മരണപുനരുത്ഥാ
നങ്ങളുടെ സാക്ഷ്യമായി ഭവിച്ചതു ഗ്രഹിക്കാം. ഈ
സംബന്ധത്തിൽ യേശുവിന്റെ മരണപുനരുത്ഥാ
നങ്ങൾക്കും ദൈവരാജ്യത്തിന്നും എന്തു സംബന്ധം
എന്നുള്ള ചോദ്യമാകുന്നു മുഖ്യം. യേശു താൻ തന്നെ
പഴയനിയമ വാഗ്ദത്തങ്ങൾ്ക്കനുസാരമായി തന്റെ മര

6

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/63&oldid=197765" എന്ന താളിൽനിന്ന് ശേഖരിച്ചത്