താൾ:56E236.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

ദൈവരാജ്യമെന്നതു ശ്രേഷ്ഠപുരുഷാൎത്ഥവും സല്ഗു
ണപ്രാമാണ്യവുമായിരിക്കുന്നതു പരസ്പരവിരുദ്ധമല്ല.
അവ അന്യോന്യം എത്രയും യോജിച്ചു നില്ക്കുന്നു.
ദൈവരാജ്യമെന്ന ശ്രേഷ്ഠപുരുഷാൎത്ഥം പാരത്രികവും
ഭാവിയിൽ മാത്രം തികഞ്ഞു വരുന്നതുമാണെങ്കിലും
ഇപ്പോൾ തന്നെ മാനസാന്തരം ചെയ്തു സുവിശേഷ
ത്തിൽ വിശ്വസിക്കുന്നവൎക്കു അനുഭവമായിവരുന്നു.
ദൈവരാജ്യത്തിലെ പ്രജകൾക്കു യേശുവിനോടുള്ള
സംസൎഗ്ഗത്താൽ ദൈവസംസൎഗ്ഗവും നിത്യജീവനും
അനുഭവമായ്വരും. മത്തായി 10,37; ലൂക്ക് 14,26; മാൎക്ക്
2, 19. യേശുവിനോടുള്ള കൂട്ടായ്മയാകുന്നു ശ്രേഷ്ഠപു
രുഷാൎത്ഥാനുഭവത്തിന്നു ആധാരം. എന്നാൽ ദൈവ
രാജ്യം ലോകത്തിൽ തികഞ്ഞു വരേണമെങ്കിൽ സല്ഗു
ണവും നീതിയും മനുഷ്യനിൽ തികഞ്ഞു വരേണം.
അതുകൊണ്ടു മനുഷ്യന്റെ പ്രവൃത്തിക്കനുസാരമായി
കൂലി ദൈവരാജ്യത്തിൽനിന്നു കിട്ടും. എന്നാൽ ദൈ
വരാജ്യം മനുഷ്യന്റെ പ്രവൃത്തിയുടെ പ്രതിഫലമല്ല.

ദൈവരാജ്യത്തിൽ ദൈവകൂട്ടായ്മ സാധിച്ചുവരു
ന്നതുകൊണ്ടു പാപസംയുക്തമായ ഐഹികധനങ്ങ
ളെ ത്യജിപ്പാനും നീതി അനുഷ്ഠിപ്പാനും ഉള്ള പ്രാപ്തി
യും ലഭിക്കും. അതുകൊണ്ടു ദൈവരാജ്യം സൽഗുണ
ഹേതുവുമാകുന്നു. ഈ ദൈവരാജ്യം യേശുവിൽത
ന്നെ വന്നിരിക്കയാൽ ക്രിസ്തീയമാൎഗ്ഗത്തിന്നും യേശുവി
ന്നും തമ്മിൽ വേർപെടുത്തിക്കൂടാത്ത സംബന്ധമുണ്ടു.
അവൻ ദൈവപുത്രനാകയാൽ അവൻ ദൈവരാജ്യ
ത്തെ ഈ ലോകത്തിലേക്കു കൊണ്ടുവന്നിരിക്കുന്നു.
അവനോടുള്ള കൂട്ടായ്മയിൽ മനുഷ്യൻ ശ്രേഷ്ഠപുരു

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/62&oldid=197764" എന്ന താളിൽനിന്ന് ശേഖരിച്ചത്